അടുത്തിടെ നടന്ന ലേലത്തില്‍ ഒരു ക്യാമറയുടെ വിറ്റു പോകുന്ന വിലയില്‍ റെക്കോഡിട്ടു. 1923ല്‍ പുറത്തിറക്കിയ ‘ലൈക്ക-0-സീരിസ് നമ്പര്‍ 122’ എന്ന മോഡല്‍
ഏകദേശം 20 കോടി രൂപയ്ക്കാണ് പോയത് (2.97 മില്ല്യന്‍ ഡോളര്‍). വിയന്നയിലാണ് ലേലം നടന്നത്. ഏഷ്യയില്‍ നിന്നുള്ള ഒരു സ്വകാര്യ വ്യക്തിയാണ് ലേലം പിടിച്ചത് എന്നു മാത്രമെ ഇപ്പോള്‍
അറിവുള്ളു.വിരളമായ മോഡലാണ് എന്നതാണ് ഈ ക്യാമറയ്ക്ക് ഇത്രമാത്രം വില കിട്ടാന്‍ കാരണം. ആദ്യ ലൈക്ക ക്യാമറ ഔദ്യോഗികകമായി അനാവരണം ചെയ്യുന്നതിന് രണ്ടു വര്‍ഷം മുന്‍പാണ്
ഇതു പുറത്തിറക്കയത്. ഇത്തരം വെറും 25 ക്യാമറകളേ പുറത്തിറക്കിയിട്ടുള്ളു എന്നതാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്.