സുലൈമാൻ കോഴിയാണ് ഇനി താരം; അര്‍ജൻറീനൻ വിജയം കിറുക‍ൃത്യം പ്രവചിച്ചു: വിഡിയോ

Share this News with your friends

ഒരു വശത്ത് അക്കിലസ് പൂച്ചയെ താഴ്ത്തൽ, മറുവശത്ത് സുലൈമാൻ കോഴിയെ വാഴ്ത്തൽ. ഇനി ആരാണ് ഈ സുലൈമാന്‍ കോഴിയെന്നല്ലേ? മനുഷ്യനായും പൂച്ചയായും പ്രവാചകർ തകർത്താടുന്ന ഫുട്ബോൾ പ്രവചനരംഗത്ത് അർജൻറീനൻ വിജയം കിറുകൃത്യം പ്രവചിച്ച കോഴി. ആൾ മലയാളിയാണ്. അര്‍ജൻറീന ആരാധകരുടെ മുത്താണ് സുലൈമാൻ.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് ഇവൻ ശ്രദ്ധ നേടുന്നത്. സുലൈമാന്‍ കോഴി അർജൻറീനയുടെ വിജയം പ്രവചിച്ചത് ഇങ്ങനെ: അർജന്‍റീന, നൈജീരിയ എന്നിങ്ങനെ എഴുതിയ രണ്ട് പേപ്പറുകളിൽ കോഴിക്കുള്ള ഭക്ഷണം വെച്ചു. ഇതിൽ സുലൈമാൻ കോഴി തിരഞ്ഞെടുത്തത് അർജന്‍റീന എന്നെഴുതിയ പേപ്പറിലെ ഗോതമ്പ്.

വീഡിയോയിൽ പ്രത്യക്ഷപ്പെടാത്ത കോഴിയുടെ ഉടമസ്ഥനാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ഏതായാലും അക്കില്ലസിനുള്ള പൊങ്കാല തുടരുമ്പോൾ താരമാകുന്നത് സുലൈമാൻ കോഴിയാണ്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *