തലവേദനയായി ‘യു’ട്ടോറിക്ഷ

Share this News with your friends

നഗരത്തിൽ മറ്റു വാഹനങ്ങളെ വകവയ്ക്കാതെയുള്ള ചില ഓട്ടോറിക്ഷകളുടെ ‘യു’ ടേൺ പരാതി ഉയർത്തുന്നു. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറ്റവുമധികം ഭീഷണി. ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ പിന്നാലെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ, സിഗ്നൽ പോലും കാട്ടാതെ പെട്ടെന്നു ‘യു’ ആകൃതിയിൽ തിരിയുന്നതു പതിവു സംഭവമാണെന്നു യാത്രക്കാർ പരാതിപ്പെടുന്നു. ഇതിനുപുറമേ ആളുകൾ കൈകാട്ടുമ്പോൾ യാതൊരു സിഗ്നലും കാട്ടാതെ പെട്ടെന്ന് ഓട്ടോറിക്ഷ നിർത്തുന്നതും പിന്നാലെയെത്തുന്ന വാഹനയാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നു.

ഏറെ പരാതി ഉയരുമ്പോഴും ഇത്തരം നിയമലംഘനം തടയാൻ അധികൃതരുടെ ഭാഗത്തു നിന്നു വേണ്ട നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം. നഗരത്തിൽ ഒട്ടേറെ ഓട്ടോറിക്ഷകൾ അനധികൃതമായി സർവീസ് നടത്തുന്നതായും പരാതിയുണ്ട്. ആളുകളുടെ തിരക്കു കൂടിയതുകൊണ്ടു തന്നെ ഇവിടെ ഓട്ടോറിക്ഷകളും ചുറ്റിത്തിരിഞ്ഞു സർവീസ് നടത്തുകയാണ്.

മറ്റു സ്ഥലങ്ങളിൽ നിന്നു സ്കൂൾ വിദ്യാർഥികളുമായും മറ്റും നഗരത്തിലെത്തുന്ന ചില ഓട്ടോറിക്ഷകൾ വൈകിട്ടു വരെ നഗരത്തിലൂടെ അനധികൃതമായി സർവീസ് നടത്തുന്നതായി നഗരത്തിലെ പെർമിറ്റ് ഉള്ള ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. ഇക്കൂട്ടർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. സ്കൂൾ കുട്ടികളെ കയറ്റി സർവീസ് നടത്തുന്ന പല ഓട്ടോറിക്ഷകളും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *