ഒക്ടോബര്‍ മാസം നിങ്ങള്‍ക്ക് എങ്ങനെ – മാസഫലം

Share this News with your friends

മേടം (അശ്വതി,ഭരണി, കാര്‍ത്തിക 1/4) – പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. ലക്ഷ്യപ്രാപ്‌തിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്‌. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അസുലഭമായ ഒരു രാജയോഗകല തെളിഞ്ഞു കാണുന്നു. ഇത്‌ അനുഭവയോഗത്തില്‍ വന്നാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധിയാണ് ഫലം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)-  ഉദ്ദേശിക്കുന്ന വിഷയങ്ങളില്‍ പുരോഗതിയുണ്ടാകും. ധനപരമായി കുറെയധികം നേട്ടങ്ങള്‍ വന്നുചേരുന്നതാണ്‌. കര്‍മ്മരംഗത്ത്‌ ഗുണകരമായി വളരെ മാറ്റങ്ങള്‍ അനുഭവപ്പെടുന്നതാണ്‌. നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. സ്വപ്രയത്‌നത്താല്‍ ജീവിതപുരോഗതി കൈവരിക്കുന്നതിനു കഴിയും. ഏതു കാര്യത്തിലും അതീവ ജാഗ്രതയോടെ ശ്രമിക്കുക. രാശിവീഥിയില്‍ അസാധാരണമായ ഒരു പരിവര്‍ത്തനയോഗം കാണുന്നു. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക്‌ വഴി തുറക്കുന്നതാണ്‌ ഈ കാലഘട്ടം.

മിഥുനം (മകയിരം 1/2, ചിത്തിര, പുണര്‍തം 3/4)- ഈ ആഴ്‌ചയില്‍ പലവിധ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത്‌ ധനനഷ്‌ടങ്ങള്‍ വര്‍ദ്ധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ അനുകൂല കാലമല്ല. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ധനപരമായ ഇടപാടുകള്‍ സൂക്ഷമതയോടെ നടത്തുക. യാത്രാക്ലേശം, അലച്ചില്‍, ഇച്ഛാഭംഗം ഇതൊക്കെ ഉണ്ടാകാവുന്ന സാദ്ധ്യത കാണുന്നു. നിങ്ങളുടെ രാശിമണ്‌ഡലത്തില്‍ വളരെ ദോഷാകരമായ ഒരു സാന്നിധ്യം കാണുന്നു. ഒരു നവഗ്രഹശാന്തി നടത്തുന്നത്‌ ഉത്തമം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)-  ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. ധനപരമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. കര്‍മ്മമേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ കഴിയുന്നതാണ്‌. നിങ്ങളുടെ രാശിമണ്‌ഡലത്തില്‍ തികച്ചും അപൂര്‍വ്വമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നതായി കാണുന്നു. ഇത്‌ പുഷ്‌ടി പ്രാപിച്ചാല്‍ അസുലഭ തജയോഗം തന്നെ കൈവരുന്നതാണ്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) – ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതാണ്‌. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ പരമായി വളരെ ഉയര്‍ച്ച കൈവരിക്കുകയും സാമ്പത്തിക പുരോഗതി വര്‍ദ്ധിക്കുകയും ചെയ്യും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ ഉടനെ അതു സാധിക്കും. നിങ്ങളില്‍ ചിലര്‍ക്ക്‌ പുതിയതും കൂടുതല്‍ സൗകര്യങ്ങളോടുകൂടിയതുമായ പുതിയ ഫ്‌ളാറ്റു വാങ്ങുന്നതിനു കഴിയും. നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനും സാധ്യത കാണുന്നു. നവഗ്രഹശാന്തി നടത്തുന്നത്‌ ഉത്തമം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) – അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകും, ധനനഷ്‌ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യതടസ്സങ്ങള്‍ ഇവയെല്ലാം അനുഭവപ്പെടും. അലച്ചിലും യാത്രാക്ലേശവും വന്നുഭവിക്കും. കുടുംബത്തിലും വിവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സംസാരത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുന്നത്‌ നന്നായിരിക്കും. ഗൃഹാന്തരീക്ഷസ്ഥിതി ശരിയായി പരിശോധിച്ച്‌ വേണ്ടതു ചെയ്യുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) –ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക്‌ തടസ്സമുണ്ടാകും. യാത്രാക്ലേശം. അലച്ചില്‍, ധനനഷ്‌ടങ്ങള്‍ ഇവ ഉണ്ടാകും. ഇച്ഛാഭംഗവും മനപ്രയാസവും വര്‍ദ്ധിക്കും. പരിശ്രമങ്ങള്‍ പലതും വൃഥാവിലാകും. സ്വജനകലഹവും ബന്ധുവിരോധവും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്‌. വളരെയധികം ആത്മനിയന്ത്രണം ശീലിക്കുക, തൊഴില്‍ രംഗത്ത്‌ എതിര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടാവാനിടയുണ്ട്‌. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. ഒരു താംബൂലപ്രശ്‌നത്തിലൂടെ വസ്‌തുതകള്‍ അറിഞ്ഞ്‌ വേണ്ടതു ചെയ്യുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) – അവിചാരിത തടസ്സങ്ങള്‍ പലകാര്യത്തിലും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടരുന്നതിനു ശ്രമിക്കും. കര്‍മ്മരംഗത്ത്‌ പുതിയ പരീയണങ്ങള്‍ നടത്തും. ഇതിലൂടെ നേട്ടമുണ്ടാകുന്നതാണ്‌. പുതിയ തൊഴില്‍ രംഗത്ത്‌ വളരെ വിജയങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. നിങ്ങളുടെ സൂര്യരാശി വീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു രാജയോഗകല സ്ഥിതിചെയ്യുന്നതായി കാണുന്നു. ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടു നീങ്ങേണ്ടത്‌ ആവശ്യമായി കാണുന്നു. നവഗ്രഹബലി നടത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) – സര്‍വ്വകാര്യവിജയമുണ്ടാകാം. ധനസമൃദ്ധി കൈവരിക്കും. പുതിയമേഖലയില്‍ പ്രവവര്‍ത്തനം ആരംഭിക്കും. ഇതിലൂടെ വളരെ നേട്ടങ്ങള്‍ ലഭിക്കുന്നതാണ്‌. ഭാഗ്യാനുഭവങ്ങള്‍ കൂടുതലായി ഉണ്ടാകും. വിദേശ തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ ഉടന്‍ സാധിക്കും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്ന വര്‍ക്ക്‌ അതിനുള്ള തുടക്കം കുറിക്കുന്നതിനു കഴിയും. കൂടുതല്‍ വിസ്‌തൃ തിയുള്ള പുതിയ ഫ്‌ളാറ്റ്‌ വാങ്ങുന്നതാണ്‌.

മകരം (ഉത്രാടം 3/4. തിരുവോണം, അവിട്ടം 1/2) – ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. ആകാശവീഥിയില്‍ താരഗുണങ്ങളും ഗ്രഹങ്ങളും അനുകൂലകിരണങ്ങള്‍ ചൊരുഞ്ഞു നില്‍ക്കുന്നു. നിങ്ങ ളുടെ രാശിമണ്‌ഡലത്തില്‍ വളരെ അപൂര്‍വ്വമായ ഒരു താരകയോഗം നടക്കുന്ന സമയമാണിത്‌. നിങ്ങള്‍ക്ക്‌ വളരെ അസുലഭമായ ഭാഗ്യാനുഭവങ്ങള്‍ പലതും ഉണ്ടാകുന്നതായി കാണുന്നു. ജീവിതത്തില്‍ ദീര്‍ഘനാളായി ലക്ഷ്യങ്ങള്‍ പലതും സാധിക്കും.

കുംഭം (അവിട്ടം 1/2, ചതയം പൂരുരുട്ടാതി 3/4) – ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക്‌ തടസ്സമുണ്ടാകും. സര്‍വ്വകാര്യപരാജയം, ധനനഷ്‌ടങ്ങള്‍, മനക്ലേശം, നൂതനസംരംഭങ്ങള്‍ക്ക്‌ തകര്‍ച്ച ഇവയൊക്കെ ഉണ്ടാകാം. ഗൃഹത്തില്‍ കലഹവിഷമതകള്‍ ഉണ്ടാകാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കുക. നവഗ്രഹശാന്തി നടത്തുന്നത്‌ വളരെ ഉത്തമം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) – അപ്രതീക്ഷിത നേട്ടങ്ങള്‍ പലതുമുണ്ടാകും. ധനപരമായി വളരെയധികം നേട്ടങ്ങള്‍ കൈവരിക്കും. സ്വപ്രയത്‌നത്താല്‍ ഉന്നതി നേടിയെടുക്കും. നൂതനസംരംഭങ്ങള്‍ തുടങ്ങും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക്‌ ഉടനെ അതു സാധിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ താമസം തുടങ്ങുന്നതിനു കഴിയും. ഒരു സൗഭാഗ്യസൂക്തഹവനം നടത്തുക.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *