കറുപ്പ് നിറത്തെ പരിഹസിക്കുന്നവര്‍ക്ക് പെണ്‍കുട്ടിയുടെ കിടിലന്‍ മറുപടി

Share this News with your friends

ഇരുണ്ട നിറത്തെ പരിഹസിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി പെണ്‍കുട്ടി. അവള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പരിഹസിക്കുന്നവരെല്ലാം തീര്‍ച്ചയായും കേള്‍ക്കേണ്ടതാണ്. ടിക്ടോക്കിലൂടെയാണ് തമിഴ്നാട്ടുകാരിയായ പെണ്‍കുട്ടി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നത്.

ഓറഞ്ചോ, കറുപ്പോ ഒക്കെ നിറങ്ങള്‍ ഇരുണ്ടിരിക്കുന്നവര്‍ക്ക് ചേരില്ല എന്ന് പറയുന്നവരോട്, ഇരുണ്ടിരിക്കുന്നവര്‍ മേക്കപ്പ് ഉപയോഗിക്കരുതെന്ന് പറയുന്നവരോട്, അമാവാസി എന്ന് കളിയാക്കി വിളിക്കുന്നവരോട്, മുഖത്ത് നോക്കുമ്പോള്‍ പല്ല് മാത്രമേ കാണൂ എന്ന് പരിഹസിക്കുന്നവരോടൊക്കെയാണ് പെണ്‍കുട്ടി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുന്നത്.

ദിവസേന സമൂഹത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനോടൊന്നും പ്രതികരിക്കാത്തവരാണ് നിറത്തിന്‍റെ പേരില്‍ പരിഹസിക്കാനായി സമയം കളയുന്നതെന്നും അവള്‍ പറയുന്നു. ചെറിയ കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്നവരുണ്ട്. അവനും ഈ സമൂഹത്തില്‍ ജീവിക്കുന്നു. അവനെ ചീത്ത വിളിക്കാന്‍ പരിഹസിക്കുന്ന ഈ നാവ് ഉപയോഗിച്ചുകൂടേ എന്നവള്‍ ചോദിക്കുന്നുണ്ട്. റോഡപകടത്തില്‍ പെട്ട് ഒരാള്‍ മരിക്കാറായി കിടക്കുന്നു. അയാളെ രക്ഷിക്കാനായി ഒന്നും ചെയ്യാത്തതെന്താണ് എന്നും അവള്‍ ചോദിക്കുന്നുണ്ട്. ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് അവള്‍ക്ക് ചോദിക്കാനുള്ളത്.

ജാതിക്കും മതത്തിനുമൊക്കെ വേണ്ടി പോരാടുന്ന നാട്ടില്‍ നിറത്തിന്‍റെ പേരിലും കൂടി പോരാടാനാണോ നിങ്ങള്‍ പ്രേരിപ്പിക്കുന്നതെന്നും പെണ്‍കുട്ടി ചോദിക്കുന്നു. നിറങ്ങള്‍ക്കല്ല, മൂല്ല്യങ്ങള്‍ക്കാണ് പ്രാധാന്യം എന്ന് പറഞ്ഞാണ് അവള്‍ അവസാനിപ്പിക്കുന്നത്.

വേറെ ലെവൽ 😍😘

Posted by Rebel Vijay on Thursday, 6 December 2018

You May Also Like

Leave a Reply

Your email address will not be published. Required fields are marked *