ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും…

Share this News with your friends

വണ്ണം കൂടി, ഒബീസിറ്റിയാണ്, അയ്യോ വയറു ചാടിയല്ലോ, സൗന്ദര്യം പോയല്ലോ ….പ്രതിദിനം ഇത്തരത്തിൽ ഏതെങ്കിലുമൊക്കെ കമന്റ് കേട്ട് മനസ്സ് മടുക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ഭക്ഷണപ്രിയരായ ആളുകൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇത്തരത്തിൽ ഉണ്ടാകുന്ന അമിതവണ്ണം. സൗന്ദര്യ സങ്കല്പങ്ങളിൽ ചാടികിടക്കുന്ന വയർ ഒരു പ്രധാന വെല്ലുവിളിയും. വണ്ണം കുറയ്ക്കാൻ ഡയറ്റുകൾ പരീക്ഷിക്കുന്നതും പാതി വഴിയിൽ ഉപേക്ഷിക്കുന്നതും പതിവാക്കിയവർക്ക് ഇനി അല്പം സന്തോഷിക്കാം. വയറൊതുക്കി ആകാരഭംഗി വരുത്തുന്നതിനായി ഇതാ ഒരുഗ്രൻ നാരങ്ങാ ഡയറ്റ്.

സംഭവം വളരെ സിംപിളാണ്. ഏഴു ദിവസത്തിനുള്ളിൽ വയറൊതുങ്ങി ആകാരഭംഗി കൈവരും. നാരങ്ങ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണിത്. തടികുറക്കാനും ബെസ്റ്റാണ്. ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ ലെമണ്‍ ഡയറ്റിലൂടെ കഴിയും. കൊഴുപ്പ് പ്രധാനമായും അടിഞ്ഞുകൂടുന്നത് അടിവയറ്റിലാണ്. ഇത് ഒഴിവാക്കാനും സാധിക്കും. ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. നാരങ്ങാനീരിന്റെ അംശം പരമാവധി ശരീരത്തിൽ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പം ഐസ്‌ക്യൂബ്സ്, കര്‍പ്പൂര തുളസിയുടെ ഇലകൾ എന്നിവയാണ് ലെമൺ ഡയറ്റിനായി ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ച് ഒരു പാനീയം തയാറാക്കണം.

ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക. പിന്നീട് മേൽപ്പറഞ്ഞ വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ക്കുക. രണ്ടു മിനിട്ട് ചൂടാക്കുക. ഇതിനുശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. പുറത്തെടുത്ത് തണുപ്പ് മാറിയതിനു ശേഷം ഇത് അല്പാല്പം കുടിക്കുക. ദിവസവും 3 നേരമാണു കുടിക്കേണ്ടത്. കുടിക്കുന്നതിനു മുന്‍പ് ഒരു ഐസ്‌ക്യൂബ് ഈ പാനീയത്തിലിടുക. ഈ ഡയറ്റ് എടുക്കുമ്പോൾ പ്രഭാതഭക്ഷണമായി ഫ്രൂട്ട് സലാഡ്‌ മാത്രമേ കഴിക്കാവൂ. ഉച്ചഭക്ഷണത്തിനു പുഴുങ്ങിയ മുട്ടയും സാലഡും, അത്താഴത്തിനു സ്നാക്സോ ബദാമോ കഴിക്കുക. മൂന്നുനേരവും നാരങ്ങാ പാനീയം കുടിക്കണം. അഞ്ചാം ദിവസം പിന്നിടുമ്പോൾ ഫലം കണ്ടു തുടങ്ങും.

You May Also Like

One thought on “ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും…

  1. രാവിലെ ഫ്രൂട്സലാഡും ഉച്ചക്ക് മുട്ടയും സാലഡും അത്താഴത്തിനു സ്നാക്സും മാത്രം കഴിച്ചാല്‍ വയറു കുറയും… എന്നു വച്ചാല്‍ പട്ടിണി കിടന്നാല്‍ വയറു കുറയും… അടിപൊളി….

Leave a Reply

Your email address will not be published. Required fields are marked *