11 അംഗ എൻഎസ്എസ് സംഘം റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുക്കും

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> റിപ്പബ്ളിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്‌കീമിനെ പ്രതിനിധീകരിച്ച് പതിനൊന്നംഗ സംഘം പങ്കെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് നാഷണൽ സർവ്വീസ് സ്‌കീം.

എസ് ഗൗരി (നിർമ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ് ചേളന്നൂർ, കോഴിക്കോട്), പി മുഹമ്മദ് ലിയാൻ (യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം), എൻ പി സൂര്യലാൽ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻഎസ്എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോൻ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ. ലോ കോളേജ്, എറണാകുളം), അഞ്ജന കെ മോഹൻ (ടികെഎം കോളേജ് ഓഫ് എൻജീനിയറിങ്ങ്, കൊല്ലം), പി തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തൃശ്ശൂർ), സജിൻ കബീർ (ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം) എന്നിവരാണ് പരേഡിൽ പങ്കെടുക്കുന്നത്.

കൊല്ലം മാർ ബസേലിയോസ് മാത്യൂസ് എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു നയിക്കും. ടീമംഗങ്ങൾക്ക് മന്ത്രി ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ അൻസർ, റീജിയണൽ ഡയറക്ടർ ജി ശ്രീധർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളിലും തുടർന്ന് നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിലും നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ് കേരളത്തെ പ്രതിനിധാനം ചെയ്‌തു പങ്കെടുക്കുന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!