നൗഷേരയിൽ വീണ്ടും പാക് ആക്രമണം; ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഷെൽവ‌ർഷം

Share this News with your friends

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്.

ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായ അഞ്ചാം ദിവസവും അതി‍ർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്.

അതേസമയം, ജമ്മു കാശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകര‌‌രെ വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇന്നലെ രാത്രിയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ത്രാലിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *