തലസ്ഥാനത്ത് വന്‍ ലഹരി വേട്ട; 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

Share this News with your friends

തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. 13കോടി വിലവരുന്ന ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി. ആന്ധ്രാ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. ആക്കുളത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും എക്സൈസ് ഇൻസ്പെക്ടർ അനില്‍ കുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടി.

തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജൻ, ഇടുക്കി സ്വദേശികളായ അനിൽ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ഹാഷിഷ് കായൽ ടിണ്ടിഗലിൽ വച്ചാണ് പിടിയിലായവരുടെ ഇന്നോവയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്തുള്ള ഒരാളുമായി കച്ചവടം ഉറപ്പിച്ചിരുന്നു.

എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *