10% ഉയര്‍ന്ന് ജെയ്പി പവറും ജെയ്പി അസോസിയേറ്റ്‌സും, ‘ഫുള്‍ ഫോമില്‍’ റെയില്‍ വികാസ് നിഗം; കാരണമിതാണ്

Spread the love


Thank you for reading this post, don't forget to subscribe!

ജെപി അസോസിയേറ്റ്‌സ്, വിഎ ടെക്ക് വാബാഗ്, ജെപി പവര്‍, റെയില്‍ വികാസ് നിഗം, സന്ധു ഫാര്‍മ. ഈ അഞ്ചു കമ്പനികളും തിങ്കളാഴ്ച്ച ‘ഫുള്‍ ഫോമിലാണ്. പുതിയവാരം കണ്ണുതുറന്നതേ 5 മുതല്‍ 12 ശതമാനം വരെ ഉയര്‍ച്ച ഈ ഓഹരികള്‍ കയ്യടക്കുന്നു. രാവിലെ ഇന്ത്യന്‍ വിപണി നിലംപൊത്തി വീണിട്ടും ഇവര്‍ കിതച്ചില്ല. കാരണമെന്തെന്നല്ലേ? ഓരോ സ്റ്റോക്കിലും വാര്‍ത്താപ്രാധാന്യമുള്ള സംഭവവികാസങ്ങള്‍ അരങ്ങേറുകയാണ്.

ജെയ്പി ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡ് യോഗം ആരംഭിച്ചതാണ് ജെയ്പി അസോസിയേറ്റ്‌സ്, ജെയ്പി പവര്‍ ഓഹരികള്‍ ടോപ്പ് ഗിയറില്‍ കുതിക്കുന്നതിന് പിന്നിലെ രഹസ്യം. ജെയ്പി അസോസിയേറ്റ്‌സ് രാവിലെത്തന്നെ 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. ഓഹരി വില 11.75 രൂപ. ഊര്‍ജ്ജ കമ്പനിയായ ജെയ്പി പവറാകട്ടെ 7.60 രൂപയില്‍ നിന്നും 8.30 രൂപയിലേക്ക് ഒറ്റയടിക്ക് കാലെടുത്തുവെച്ചതും കാണാം. ഉയര്‍ച്ച 9 ശതമാനം.

ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ ജെയ്പി ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ജെയ്പി നിഗ്രി സിമന്റ് യൂണിറ്റിന്റെ വിഭജനമാണിതില്‍ പ്രധാനം. ഗ്രൂപ്പിന് കീഴിലെ മറ്റു സംരംഭങ്ങളുടെ വിഭജനത്തെ കുറിച്ചുള്ള ഓഡിറ്റ് കമ്മിറ്റിയുടെ ശുപാര്‍ശകളും യോഗം വിലയിരുത്തുന്നുണ്ട്. ഹ്രസ്വകാല അറിയിപ്പിനെ തുടര്‍ന്നാണ് ജെയ്പീ ഗ്രൂപ്പ് കമ്പനികള്‍ യോഗം ചേര്‍ന്നിരിക്കുന്നത്.

റെയില്‍ വികാസ് നിഗമാണ് തിങ്കളാഴ്ച്ച കയ്യടി നേടുന്ന മറ്റൊരു താരം. രാവിലെത്തന്നെ ഓഹരി വിലയിലേക്ക് 3 രൂപയിലധികം കൂട്ടിച്ചേര്‍ക്കാന്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡിന് സാധിച്ചു. 66.50 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 70.70 രൂപയിലാണ് വ്യാപാരം തുടരുന്നത്. കിര്‍ഗിസ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് പുതിയ സംയുക്ത സംരംഭത്തിന് റെയില്‍ വികാസ് നിഗം തുടക്കം കുറിച്ചതിന് പിന്നാലെയാണ് ഓഹരികളുടെ കുതിപ്പ്.

കിര്‍ഗിസ് ഇന്‍ഡസ്ട്രി-ആര്‍വിഎന്‍എല്‍ എന്ന പേരില്‍ പുതിയ സംരംഭം പ്രവര്‍ത്തനം തുടങ്ങും. മാലിദ്വീപിലെ യുടിഎഫ് തുറമുഖ വികസന പദ്ധതിയുടെ ലേലക്കരാര്‍ സ്വന്തമാക്കാന്‍ കിര്‍ഗിസ് ഇന്‍ഡസ്ട്രി-ആര്‍വിഎന്‍എല്ലിന് കഴിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച 12 ശതമാനം മുന്നേറ്റമാണ് വിഎ ടെക്ക് വാബാഗ് ഓഹരികള്‍ രേഖപ്പെടുത്തുന്നത്. 340 രൂപയില്‍ കിടന്ന ഓഹരികള്‍ 373 രൂപയില്‍ താളംപിടിക്കുകയാണ്.

യൂറോപ്യന്‍ ഉപഘടകമായ വാബാഗ് റൊമേനിയ 260 കോടി രൂപയുടെ ഓര്‍ഡര്‍ കരസ്ഥമാക്കിയ പശ്ചാത്തലത്തിലാണ് വിപണിയില്‍ വിഎ ടെക്ക് വാബാഗിന്റെ എടുത്തുച്ചാട്ടം. ഇതു രണ്ടാം തവണയാണ് റൊമേനിയയിലെ വ്യവസായിക മലിനജല ശുദ്ധീകരണശാല നവീകരിക്കാന്‍ വാബാഗ് റൊമേനിയക്ക് കരാര്‍ ലഭിക്കുന്നത്.

പുതിയവാരം പുഞ്ചിരി തൂകിയാണ് സന്ധു ഫാര്‍മസ്യൂട്ടിക്കല്‍സും ഓഹരി വ്യാപാരം നടത്തുന്നത്. ബാക്ക് മാ വാന്‍ സുവാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സുമായി ബിസിനസ് ബന്ധം മെച്ചപ്പെടുത്താന്‍ കമ്പനി ധാരണയിലെത്തിയതാണ് വിപണിയിലെ കുതിപ്പിന് കാരണം. തിങ്കളാഴ്ച്ച 5 ശതമാനത്തിലേറെ ഉയര്‍ന്ന കമ്പനിയുടെ ഓഹരി വില 66.55 രൂപ വരെയ്ക്കും എത്തിയിരുന്നു.

പുതിയ ബിസിനസ് ബന്ധം വിയറ്റ്‌നാം വിപണിയില്‍ സന്ധു ഫാര്‍മയ്ക്ക് കരുത്തുപകരും. ധാരണപ്രകാരം കമ്പനിയുടെ പരമ്പരാഗത മരുന്നുകളും മറ്റു കോസ്മറ്റിക് ഉത്പന്നങ്ങളും ബാക്ക് മാ വാന്‍ സുവാന്‍ കമ്പനി വഴിയാണ് വിയറ്റ്‌നാമിലെത്തുക.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Get Latest News alerts.

Allow Notifications

You have already subscribed

English summary

JP Associates, JP Power Shares Surge 10 Per Cent On Monday, Rail Vikas Nigam Flies High As Well; Know Reasons

JP Associates, JP Power Shares Surge 10 Per Cent On Monday, Rail Vikas Nigam Flies High As Well; Know Reasons. Read in Malayalam.

Story first published: Monday, December 12, 2022, 12:17 [IST]



Source link

Facebook Comments Box
error: Content is protected !!