മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ അജ്ഞാത പെട്ടിയെ കുറിച്ച്‌ അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്

Share this News with your friends

പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ പെട്ടി സുരക്ഷാ പരിശോധന കൂടാതെ കടത്തിയ സംഭവം അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്. പെട്ടിയില്‍ എന്താണെന്ന് ജനം അറിയേണ്ടതുണ്ട്. പ്രധാനമന്ത്രി പദത്തിന്റെ അന്തസ് നശിപ്പിച്ച മോദിക്ക് ഭയമാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ വാഹനത്തിലുള്ള എല്ലാ വസ്തുക്കളുടേയും വിവരങ്ങള്‍ എസ്.പി.ജിയുടെ കൈവശമുണ്ടാകുമെന്നും അതില്‍ പെട്ടി സംബന്ധിച്ച്‌ രേഖപ്പെടുത്തിയിരുന്നോ എന്നും കോണ്‍ഗ്രസ് നേതൃത്വം ആരാഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഇല്ലാതിരുന്ന സ്വകാര്യ വാഹനം ആരുടേതാണെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയപ്പോഴാണ് മോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് അജ്ഞാത പെട്ടി ഇറക്കിയത്. ഇറക്കിയ ഉടന്‍ യാതൊരു സുരക്ഷാ പരിശോധനകളും കൂടാതെ സ്വകാര്യ ഇന്നോവയില്‍ പെട്ടി കയറ്റിക്കൊണ്ടു പോകുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത സ്വകാര്യ വാഹനത്തിലാണ് പെട്ടി കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്തവ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *