20 കി.മീ മൈലേജും കരുത്തുറ്റ എഞ്ചിനും; ഫോക്‌സ്‌വാഗണ്‍ സെഡാന് പുത്തന്‍ വേരിയന്റ്

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Aneesh Rahman

ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലുകളില്‍ ഒന്നായിരുന്നു വെന്‍േറാ. കഴിഞ്ഞ വര്‍ഷം ചെറു സെഡാനായ വെന്‍േറായെ പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍ പുതിയ ഒരു പോരാളിയെ കളത്തിലിറക്കി. വെര്‍ട്ടിസ് എന്നായിരുന്നു ആ പുലിക്കുട്ടിയുടെ പേര്. ടൈഗൂണ്‍ കോംപാക്ട് എസ്‌യുവിക്ക് ശേഷം ഫോക്‌സ്‌വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വിപണിയില്‍ എത്തിയ രണ്ടാമത്തെ മോഡല്‍ ആയിരുന്നു വെര്‍ട്ടിസ്.

2022 ജൂണിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. വില്‍പ്പനയുടെ കാര്യത്തില്‍ കമ്പനിക്ക് വെര്‍ട്ടിസ് സൗഭാഗ്യങ്ങള്‍ കൊണ്ടുവന്നു. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ റേറ്റിംഗ് സ്വന്തമാക്കിയ വെര്‍ട്ടിസിന്റെ GT DSG വേരിയന്റ് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍ ഇന്ത്യ തിങ്കളാഴ്ച പുറത്തിറക്കി. 16.19 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ് സെഡാന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡുള്ള ഇക്കാലത്ത് മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റിലാണ് വെര്‍ട്ടിസ് അടവുകള്‍ പയറ്റുന്നത്.

എങ്കിലും ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഈ ഇടത്തില്‍ തന്‍േറതായ ഇടം കണ്ടെത്താന്‍ വെര്‍ട്ടിസിന് സാധിച്ചിരുന്നു. ആക്ടീവ് സിലിണ്ടര്‍ കട്ട്-ഓഫ് ടെക്‌നോളജിയുമായി വരുന്ന 1.5 ലിറ്റര്‍ EVO TSI എഞ്ചിനാണ് പുതിയ കാറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 7 സ്പീഡ് DSG ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 150 bhp പവറും 250 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍.

സെഗ്‌മെന്റിലെ ഏറ്റവും പവര്‍ഫുള്‍ ഓഫറിംഗായി ഇതോടെ ഫോക്‌സവാഗണ്‍ വെര്‍ട്ടിസ് GT DSG മാറും. ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജും സെഡാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡൈനാമിക്, പെര്‍ഫോമന്‍സ് ലൈന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് വാഗ്ദാനം ചെയ്യുന്നത്. ഫോക്‌സ്‌വാഗന്റെ TSI സാങ്കേതിക വിദ്യയാണ് സെഡാന്റെ കരുത്ത്. 1.0-ലിറ്റര്‍ TSI എഞ്ചിന്‍ ആയിരുന്നു വെര്‍ട്ടിസിന്റെ ഡൈനാമിക് വേരിയന്റിന് തുടിപ്പേകുന്നത്.

എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇത് 111 bhp പവറും 178 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. വെര്‍ട്ടിസ് പെര്‍ഫോമന്‍സ് ലൈനിലേക്ക് വന്നാല്‍ 1.5 ലിറ്റര്‍ TSI EVO എഞ്ചിനാണ് ഇതിന്റെ കരുത്ത്. ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജി (ACT) ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 7 സ്പീഡ് DSG ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് ഓഫറിലുള്ളത്.

പുതിയ വേരിയന്റിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് മൊബൈൽ ചാർജിംഗ്, മൈ ഫോക്സ്‌വാഗൺ കണക്റ്റ് പ്ലസ് എന്നിവയുള്ള 25.65 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകൾ ലഭിക്കുന്നു. ഏപ്രിലില്‍ ജര്‍മന്‍ കാര്‍ നിര്‍മ്മാതാവ് ടൈഗൂണ്‍, വെര്‍ട്ടിസ് എന്നിവയുടെ ആറ് വേരിയന്റുകള്‍ അവതരിപ്പിച്ചിരുന്നു. കൂടെ 1.5 ലിറ്റര്‍ TSI EVO എഞ്ചിന്‍ കരുത്ത് പകരുന്ന വെര്‍ട്ടിസ് GT പ്ലസില്‍ മാനുവല്‍ ട്രാന്‍സ്മിഷനും നല്‍കി.

GT പ്ലസ് MT, GT DSG എന്നിവയായിരുന്നു ടൈഗൂണിന്റെ പുതിയ വേരിയന്റുകള്‍. ഒപ്പം എല്ലാ വേരിയന്റുകള്‍ക്കുമായി ‘ലാവ ബ്ലൂ’ കളര്‍ ഓപ്ഷനും ചേര്‍ത്തു. എസ്‌യുവി തരംഗത്തിനിടെ അടുത്ത കാലത്തായി ഇന്ത്യന്‍ വിപണിയില്‍ സെഡാന്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞിരുന്നു. പുതിയ മോഡലുകള്‍ വരാത്തതിനാലായിരുന്നു ഇതെന്നായിരുന്നു ചിലര്‍ കാരണം ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ അടുത്തിടെ അവതരിപ്പിച്ച വെര്‍ട്ടിസും കസിന്‍ മോഡലായ സ്‌കോഡ സ്ലാവിയയും മികച്ച അഭിപ്രായം നേടിയിരുന്നു.

വമ്പന്‍ അപ്‌ഡേറ്റുകളുമായി ഹ്യുണ്ടായിയി വെര്‍ണയുടെ പുതുതലമുറ പതിപ്പും വിപണിയില്‍ എത്തി. ഒപ്പം തന്നെ സെഗ്‌മെന്റിലെ രാജാവായ സിറ്റിയെ ട്രെന്‍ഡിംഗ് സേഫ്റ്റി ഫീച്ചറായ ADAS ഉള്‍ക്കൊള്ളിച്ച് ഹോണ്ട മുഖംമിനുക്കി വിപയില്‍ എത്തിച്ചു. ഇവ രണ്ടും ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അരങ്ങേറിയിരുന്നു. സെഗ്‌മെന്റില്‍ സിയാസുമായി മാരുതി സുസുക്കിയും പോരാട്ടത്തിനുണ്ട്. പവറും മൈലേജും സമന്വയിപ്പിച്ചെത്തുന്ന പുതിയ മോഡല്‍ വെര്‍ട്ടിസിന്റെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് ഫോക്‌സ്‌വാഗണ്‍ കരുതുന്നത്.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Volkswagen virtus gt dsc launched price specs features details

Story first published: Monday, July 3, 2023, 15:33 [IST]





Source link

Facebook Comments Box
error: Content is protected !!