25 ഇന്നിങ്‌സ്, ശരാശരി 70ന് മുകളില്‍! ഇതാ ഗില്ലിന്റെ ഭാവി ഓപ്പണിങ് പങ്കാളി ജയ്‌സ്വാള്‍

Spread the love
Thank you for reading this post, don't forget to subscribe!

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം

യശസ്വി ജയ്‌സ്വാളിന്റെ ഫസ്റ്റ് ക്ലാസ് കരിയറെടുത്താല്‍ അതു ഗംഭീരം തന്നെയാണെന്നു കണക്കുകള്‍ ശരിവയ്ക്കുന്നു. ഇതുവരെ താരം കളിച്ചത് 25 ഇന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നും 77.31 ശരാശരിയില്‍ ജയ്‌സ്വാള്‍ അടിച്ചെടുത്തത് 1701 റണ്‍സാണ്. എട്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും. 265 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്‌കോര്‍.

Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

ബിഗ് മാച്ച് പ്ലെയര്‍

ബിഗ് മാച്ച് പ്ലെയറെന്നാണ് യശസ്വി ജയ്‌സ്വാളിനെ പലരും വിശേഷിപ്പിക്കുന്നത്. വലിയ മല്‍സരങ്ങളില്‍ താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ തന്നെയാണ് ഇതിനു കാരണം. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ഇറാനി കപ്പില്‍ മധ്യപ്രദേശിനെതിരേ റെസ്റ്റ് ഓഫ് ഇന്ത്യക്കായി നേടിയിരിക്കുന്ന ഡബിള്‍ സെഞ്ച്വറി.

നേരത്തേ അണ്ടര്‍ 19 ഐസിസി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫിഫ്റ്റിയും സെമിയില്‍ സെഞ്ച്വറിയും ഫൈനലില്‍ ഫിഫ്റ്റിയും ജയ്‌സ്വാള്‍ നേടിയിരുന്നു.

അതിനു ശേഷം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറില്‍ മുംബൈയ്ക്കു വേണ്ടി സെഞ്ച്വറിയടിച്ച താരം സെമിയില്‍ രണ്ടു സെഞ്ച്വറികളും കുറിച്ചിരുന്നു. രഞ്ജി ട്രോഫിയുടെ ഫൈനലില്‍ ഫിഫ്റ്റി നേടാനും ജയ്‌സ്വാളിനു സാധിച്ചു.

Also Read: IPL: ക്യാപ്റ്റനായി കന്നിയങ്കത്തില്‍ സെഞ്ച്വറി, എന്നിട്ടും ‘വില്ലനായി’ സഞ്ജു! സംഭവം അറിയാം

റോയല്‍സിന്റെ താരം

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജയസ്വി ജയ്‌സ്വാള്‍. ഫസ്റ്റ് ക്ലസ് ക്രിക്കറ്റിലെ മിന്നുന്ന ഫോം വരാനിരിക്കുന്ന ഐപിഎല്ലില്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയിലും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് താരം. അതിനു സാധിച്ചാല്‍ ഐപിഎല്ലിനു ശേഷം ജയ്‌സ്വാളിനു ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തുമെന്നുറപ്പാണ്.

2020ലെ അണ്ടര്‍ 19 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് താരത്തിനു ഐപിഎല്ലില്‍ അവസരമൊരുക്കിയത്. 400 റണ്‍സോടെ ലോകകപ്പിലെ ടോപ്‌സ്‌കോററായ ജയ്‌സ്വാള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഇതേ വര്‍ഷം റോയല്‍സിനായി അരങ്ങേറിയ ജയ്‌സ്വാള്‍ ഇതുവരെ 23 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 23.78 ശരാശരിയില്‍ 134.73 സ്‌ട്രൈക്ക് റേറ്റില്‍ 547 റണ്‍സ് നേിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 68 റണ്‍സാണ്.



Source by [author_name]

Facebook Comments Box
error: Content is protected !!