27 കി.മീ മൈലേജുമായി ടൊയോട്ട എംപിവി വരുന്നു… ഇന്നോവയെ ജനങ്ങള്‍ മറന്നേക്കും!

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Aneesh Rahman

കാര്‍ വിപണിയാണെങ്കിലും ഇരുചക്ര വാഹന വിപണിയാണെങ്കിലും ഇപ്പോള്‍ കൂട്ടുകെട്ടുകളുടെ കാലമാണ്. ഹീറോ-ഹാര്‍ലി, ബജാജ്-ട്രയംഫ് എന്നീ ടൂവീലര്‍ ഭീമന്‍മാര്‍ അടുത്തിടെ അവരുടെ പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിച്ച് വന്‍ ഓളമാണ് തീര്‍ത്തിരിക്കുന്നത്. കാര്‍ വിപണിയിലേക്ക് വന്നാല്‍ ജാപ്പനീസ് ബ്രാന്‍ഡുകളായ ടൊയോട്ടയും സുസുക്കിയും തമ്മില്‍ കുറച്ച് നാളായി സഖ്യത്തിലാണ്.

ഈ കൂട്ടുകെട്ടിന് കീഴില്‍ ഇരു കമ്പനികളും കാറുകള്‍ കൈമാറ്റം ചെയ്ത് റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പാണ് ഈ എംപിവി. എന്നാല്‍ ആരാധകര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ കൂടുതല്‍ കാറുകള്‍ വില്‍പ്പനയ്‌ക്കെത്താന്‍ പോകുന്നതായാണ് വിവരം. ടൊയോട്ട റൂമിയോണ്‍ എന്ന പേര് പല വാഹന പ്രേമികളും ഇതിനോടകം കേട്ടിട്ടുണ്ടാകും.

മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പാണിത്. ടൊയോട്ട കുപ്പായമണിഞ്ഞ് മാരുതി സുസുക്കി എര്‍ട്ടിഗ എംപിവി 2021 മുതല്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇന്ത്യക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന ഈ കാര്‍ ഏറെ വൈകാതെ ഇന്ത്യന്‍ തീരത്തുമെത്താന്‍ പോകുകയാണ്. ടൊയോട്ട റുമിയോണ്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ലെങ്കിലും വന്‍ പ്രതീക്ഷകളാണ് ഈ റിപ്പോര്‍ട്ട് ജനിപ്പിച്ചിരിക്കുന്നത്. വിവിധ ആഗോള വിപണികളില്‍ അവതരിപ്പിക്കുന്ന മോഡലുകള്‍ക്ക് പല രാജ്യങ്ങളിലും പല പേരുകളാണ് പലപ്പോഴും ഉണ്ടാവാറുള്ളത്. എന്നാല്‍ ഇവിടെ ഈ മള്‍ട്ടി പര്‍പ്പസ് വാഹനം ദക്ഷിണാഫ്രിക്കയില്‍ നല്‍കിയ അതേ പേരില്‍ തന്നെ ഇന്ത്യയിലും വില്‍ക്കുമെന്നാണ് അറിയുന്നത്. റൂമിയോണ്‍ എന്ന പേര് ടൊയോട്ട ഇതിനോടകം ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്.

മാരുതി എര്‍ട്ടിഗയുടെ അതേ മെക്കാനിക്കല്‍ സവിശേഷതകള്‍ റൂമിയോണ്‍ പങ്കുവെക്കും. അതായത് മാരുതി എര്‍ട്ടിഗയില്‍ ഓഫര്‍ ചെയ്യുന്ന അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ ടൊയോട്ട റൂമിയോണിലും ലഭിക്കും. 103 bhp പവറും 138 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും ടൊയോട്ട റുമിയോണിന് തുടിപ്പേകുക. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എംപിവിയായ എര്‍ട്ടിഗ സിഎന്‍ജി കിറ്റോടെയും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ടൊയോട്ട റൂമിയോണിലും നമുക്ക് ഒരു സിഎന്‍ജി എപതിപ്പ് പ്രതീക്ഷിക്കാം. സിഎന്‍ജി ഓപ്ഷന്‍ ലഭിച്ചാല്‍ ടൊയോട്ട റൂമിയോണ്‍ 26 മുതല്‍ 27 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് റീബാഡ്ജ്ഡ് പതിപ്പുകള്‍ പോലെ തന്നെ എര്‍ട്ടിഗയില്‍ നിന്ന് റൂമിയോണിനെ വേര്‍തിരിച്ചറിയാന്‍ ഡിസൈനിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായിരിക്കും.

എന്നാല്‍ മാരുതി എംപിവിയില്‍ സജ്ജീകരിച്ച അതേ ഫീച്ചര്‍ ലിസ്റ്റ് തന്നെയാകും ടൊയോട്ട റൂമിയോണില്‍ ഉണ്ടാകാന്‍ സാധ്യത. 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ വരുന്ന കാറായതിനാല്‍ എര്‍ട്ടിഗയുമായിട്ടാകും വിപണയില്‍ മാറ്റുരക്കേണ്ടത്. ഒപ്പം ടൊയോട്ടയുടെ തന്നെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസറ്റക്ക് ബദലായി താങ്ങാവുന്ന വിലയില്‍ ഒരു ടൊയോട്ട കാര്‍ തിരയുന്നവര്‍ക്കും റൂമിയോണ്‍ പരിഗണിക്കാം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാള്‍ വളരെ കുറഞ്ഞ വിലയിലായിരിക്കും ടൊയോട്ട റൂമിയോണ്‍ പുറത്തിറങ്ങുക. 19.99 ലക്ഷം രൂപ മുതല്‍ 25.68 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ എക്സ്‌ഷോറൂം വില. എന്നാല്‍ വെറും 9 ലക്ഷം രൂപ മുതലാകും ടൊയോട്ട റൂമിയോണിന്റെ പ്രാരംഭ വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് ഏകദേശം 13 മുതല്‍ 14 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി അത്ര ആഢംബരം ഇല്ലാതെ കൂടുതല്‍ മൈലേജ് നല്‍കുന്ന ടൊയോട്ടയുടെ തന്നെ കാര്‍ ഇറങ്ങുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. മൂന്നാം തലമുറ പതിപ്പ് വിപണിയില്‍ എത്തിയിട്ടും ക്രിസ്റ്റയെ നിര്‍ത്തലാക്കാത്തത് അതിന്റെ ജനപ്രിയത കൊണ്ട് മാത്രമാണ്. വില്‍പ്പനയില്‍ ക്രിസ്റ്റയെ മറികടക്കാന്‍ റൂമിയേണിന് സാധിക്കുമോ എന്ന് നമുക്ക് കണ്ടറിയാം.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Toyota rumion mpv could launch in india by september details

Story first published: Saturday, July 8, 2023, 10:05 [IST]





Source link

Facebook Comments Box
error: Content is protected !!