30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാം

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2023–- 24 അധ്യായന വർഷത്തിൽ 30 ദിവസത്തിൽ കൂടുതൽ ദൈർഘ്യമുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെയും ജീവനക്കാരെയും നിയോഗിക്കാം. വേതനം കഴിഞ്ഞ വർഷത്തെ മാനദണ്ഡപ്രകാരമായിരിക്കണം. 

വേതനത്തിൽ വർധന വരുത്തി സർക്കാർ പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചാൽ പുതുക്കിയ വേതനമായിരിക്കും ബാധകമാകുക. കെ ടെറ്റ്‌ യോഗ്യത നേടിയ അധ്യാപകരെയാണ്‌ നിയമിക്കേണ്ടത്‌. ഇക്കാര്യത്തിൽ ഇളവ്‌ ലഭിച്ചിട്ടുണ്ടെങ്കിൽ അവരെയും പരിഗണിക്കാം.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ദിവസവേതന നിയമനത്തിൽ  എച്ച്‌എസ്‌എസ്‌ടി, എച്ച്‌എസ്‌എസ്‌ടി (ജൂനിയർ) എൻവിടി, എൻവിടി (ജൂനിയർ), വൊക്കേഷണൽ ടീച്ചർ യോഗ്യതയുള്ളവരെ നിയമിക്കണം.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!