മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിവിധ പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം

Share this News with your friends

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം, ബാങ്ക് പരിശീലനം, പി.എസ്.സി പരിശീലനം, സിവില്‍ സര്‍വ്വീസ് പരിശീലനം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.    ബിരുദതലത്തില്‍  60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക്  സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം.  സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം സിവില്‍ സര്‍വ്വീസ്  അക്കാഡമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്. സിവില്‍ സര്‍വ്വീസ് അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ  തെരഞ്ഞെടുക്കുന്നത്.

ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററിതലത്തില്‍ ഫിസിക്‌സ്/ കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളിക്ഷേമനിധി  ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.

ബിരുദതലത്തില്‍  60ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് ബാങ്ക് പരിശീലനത്തിന് അപേക്ഷിക്കാം.  തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധനായിരിക്കണം.
ബിരുദതലത്തില്‍  50ശതമാനം  മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം.

ഒരുവിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടണ്‍ാകുകയുള്ളൂ. തെരഞ്ഞെടുക്കുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ജൂണ്‍ 15ന്മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍-04869 222 326.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *