പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പി.എസ്. സി. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Share this News with your friends

കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പി.എസ്. സി. പ്രസിദ്ധീകരിച്ചു. 2018 ജൂലൈ 22നു നടന്ന എഴുത്തുപരീക്ഷയിലും തുടർന്ന് നടന്ന കായികക്ഷമതാ പരിശോധനയിലും അർഹതനേടിയവരെയാണ് ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേരളത്തിലെ ഏഴു ബറ്റാലിയനുകളിലേക്കുള്ള ഏഴു റാങ്ക് ലിസ്റ്റുകളിലായി 10940 ഉദ്യോഗാർത്ഥികളാണുള്ളത്
. ഒഴിവുകൾക്കനുസൃതമായി പി.എസ് സിയിൽ നിന്നുംഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ അയക്കും. തുടർന്ന് മെഡിക്കൽ പരിശോധന ഉണ്ടായിരിക്കും. ആഗസ്ത് ആദ്യവാരത്തോടെ ആദ്യബാച്ചിന്റെ പരിശീലനം ആരംഭിക്കാനാണ് സാധ്യത. 

You May Also Like

Leave a Reply

Your email address will not be published. Required fields are marked *