വിവാഹ വാഗ്‌ദാനം നല്‍കി പീഡനം: യുവാവ്‌ അറസ്‌റ്റില്‍

Share this News with your friends

വിവാഹ വാഗ്‌ദാനം നല്‍കി 20 വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശില്‍പി അറസ്‌റ്റില്‍. രാജാക്കാട്‌ കള്ളിമാലി പനച്ചിക്കുന്നേല്‍ ജെയ്‌മോന്‍ ജോര്‍ജിനെയാ (30) ണ്‌ വെള്ളത്തൂവല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മൂന്നാര്‍ സ്വദേശിയായ ബി.എസ്‌.സി ബിരുദധാരിയായ പെണ്‍കുട്ടിയെ രണ്ടു വര്‍ഷമായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായാണ്‌ കേസ്‌്.
ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമുണ്ടെന്ന വിവരം മറച്ചുവച്ചാണ്‌ ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്‌ഥാപിച്ചത്‌. ആരാധനാലയങ്ങളിലും മറ്റും ശില്‍പങ്ങള്‍ നിര്‍മിക്കുന്നയാളാണു പ്രതിയായ ജെയ്‌മോന്‍. ഇന്‍സ്‌പെക്‌ടര്‍ കെ.ജെ തോമസ്‌, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജി.എസ്‌ ഹരി, എ.എസ്‌.ഐ: സജി എന്‍. പോള്‍, സി.പി.ഒ: പി.എല്‍ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *