വരണ്ടുണങ്ങി തേനി; കണ്ണീർപ്പാടങ്ങളിൽ കർഷകരുടെ തേങ്ങൽ

Share this News with your friends

മുല്ലപ്പെരിയാർ ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ തേനി ജില്ലയിലെ നെൽക്ക‍ൃഷിയിൽ ഒന്നാം കൃഷി മുടങ്ങി. ഒരു പതിറ്റാണ്ടിനിടയിൽ 2017ൽ മാത്രമാണ് വെള്ളം ലഭിക്കാതെ ഒന്നാം കൃഷി മുടങ്ങിയത്. സാധാരണയായി ജൂൺ ആദ്യവാരം തേനി ജില്ലയിലെ കൃഷിക്കു മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തുറന്നുവിടും. ജൂണിൽ മഴ കുറവായിരുന്ന 2009, 2016, 2018 വർഷങ്ങളിൽ ജൂലൈ രണ്ടാം വാരം വെള്ളം കൃഷിക്കായി നൽകി. കഴിഞ്ഞ വർഷം ജൂൺ 25ന് ഷട്ടർ തുറക്കുമ്പോൾ 126.8 അടി വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. എന്നാൽ 2017ൽ സെപ്റ്റംബർ 25നാണ് ഷട്ടർ തുറക്കാൻ കഴിഞ്ഞത്. ഈ വർഷം എന്താകും സ്ഥിതി എന്നതാണ് തമിഴ്നാട്ടിലെ കർഷകരെ ആശങ്കയിലാഴ്ത്തുന്നത്.ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തേണ്ട വെള്ളം കേരളം തുരങ്കം നിർമിച്ച് ഇടുക്കിയിലേക്ക് ഒഴുക്കുന്നു എന്ന തെറ്റായ പ്രചാരണം ചിലർ ജനങ്ങളുടെ ഇടയിൽ നടത്തുന്നുണ്ട്.

ഈ പ്രചാരണത്തെ ആശങ്കയോടെയാണ് മലയാളികൾ വീക്ഷിക്കുന്നത്. എന്നാൽ ഇത്തവണ മഴ ചതിച്ചപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുകയാണ്. അണക്കെട്ടിൽ ഇപ്പോൾ 114 അടി വെള്ളമാണ് ഉള്ളത്. ജലനിരപ്പ് 118ൽ എത്തിയാൽ കൃഷിക്കാവശ്യമായ വെള്ളം തുറന്നു വിടും എന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. അല്ലെങ്കിൽ സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് ഉണ്ടാകണം. ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം വഴി തേനിയിലെ കർഷക സംഘടനകൾ ഇതിനുള്ള ശ്രമം നടത്തുന്നുണ്ട്.തേനി ജില്ലയിൽ 14707 ഏക്കർ സ്ഥലത്താണ് നെൽക്കൃഷി ഉള്ളത്. 120 ദിവസം തുടർച്ചയായി വെള്ളം ലഭിക്കുമെന്ന് ഉറപ്പാകുമ്പോൾ മാത്രമേ കൃഷി ആരംഭിക്കാൻ കഴിയുകയുള്ളൂ. അതിനാലാണ് ജലനിരപ്പ് 118 അടി വരെ ഉയരുന്നതിന് അധികൃതർ കാത്തിരിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ 104 അടിയുടെ മുകളിലുള്ള വെള്ളം മാത്രമേ തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. ജലനിരപ്പ് 116 ൽ താഴ്ന്നാൽ വെള്ളം നൽകുന്ന മാത്രം തുറന്നു വിടണം എന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം. ജലനിരപ്പ് താഴ്ന്നു നിൽക്കുമ്പോൾ കൃഷിക്ക് വെള്ളം നൽകിയാൽ അത് ജല വിതരണത്തെ ബാധിക്കും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *