മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.

Share this News with your friends

കനത്ത മഴയില്‍ കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും മലിനമാകാന്‍ ഇടയുണ്ട് . ശരിയായ അണു നശീകരണം നടത്തി 20 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതു മഞ്ഞപ്പിത്തം,വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ തടയാന്‍ സഹായിക്കും. തിളപ്പിച്ച വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത് . അണു നശീകരണത്തിന് പ്രധാനമായും ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളിക, ക്ലോറിന്‍ സൊല്യൂഷന്‍ ഇവയിലേതെങ്കിലും ഉപയോഗിക്കാം. ് ആഴ്ചയില്‍ രണ്ടു തവണ വീതം രണ്ടു മാസത്തേക്ക് കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
ആഹാരസാധനങ്ങള്‍ ഈച്ച കടക്കാതെ മൂടി സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിനു മുന്‍പും ശുചിമുറിയില്‍ പോയതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാല്‍ രോഗാവസ്ഥയെ തടയാവുന്നതാണ് എന്നും അധികൃതര്‍ പറഞ്ഞു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *