പിഎസ്​സി ചോദ്യങ്ങള്‍ ഇനി മലയാളത്തിലും; സാംസ്കാരിക കേരളത്തിന്റെ സമരവിജയം..

Share this News with your friends

മലയാളത്തില്‍ ചോദ്യങ്ങള്‍ വേണമെന്ന ആവശ്യം തത്വത്തില്‍ അംഗീകരിച്ചു. സര്‍ക്കാരിനും പി.എസ്.സിക്കും യോജിപ്പെന്ന് പിഎസ്​സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു‍. ചോദ്യം തയാറാക്കുന്ന അധ്യാപകരെ തയാറെടുപ്പിക്കാന്‍ സമയം വേണം. കെ.എ.എസ്. ഉള്‍പ്പെടെയുള്ള പരീക്ഷകളിലും മലയാളം പരിഗണിക്കും. മുഖ്യമന്ത്രിയും പി.എസ്.സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായി. ഇതോടെ പി.എസ്.സിക്ക് മുന്നില്‍ പത്തൊന്‍പതു ദിവസമായി നടക്കുന്ന സമരപന്തലിലേക്ക് ഇന്ന് ശുഭകരമായ വാര്‍ത്തയെത്തി. മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണനും സുഗതകുമാരിയും ഉള്‍പ്പടെയുള്ള സാംസ്ക്കിക ചലച്ചിത്ര വ്യക്തിത്വങ്ങള്‍ ഒപ്പം ചേര്‍ന്നതോടെ മലയാളത്തിന് വേണ്ടിയുള്ള സമരം കൂടുതല്‍ തീവ്രമാവുകയായിരുന്നു. മലയാളത്തിലും ചോദ്യങ്ങള്‍ വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് കണ്ടതോടെ അത് പരിശോധിക്കാന്‍ മുഖ്യമന്ത്രി പി.എസ്.സിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

 

You May Also Like

Leave a Reply

Your email address will not be published. Required fields are marked *