കാര്‍ഷിക മേഖലക്ക് കരുത്തേകി വട്ടവടയില്‍ 12 ജലസേചന പദ്ധതികള്‍

Share this News with your friends

മഴനിഴല്‍ പ്രദേശമായ വട്ടവടയില്‍ കാര്‍ഷിക മേഖലക്ക് കരുത്ത് പകര്‍ന്ന്  12 ജലസേചന പദ്ധതികള്‍. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി. എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. വിവിധ പ്രദേശങ്ങളെ കോര്‍ത്തിണക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. 4.45 കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചത്.  പഴത്തോട്ടം, കുളത്തു മുട്ട, പള്ളംവയല്‍ തോട്, കൊട്ടക്കംമ്പൂര്‍, ചിലന്തിയാല്‍, ഊരക്കാട് തുടങ്ങിയ  പ്രദേശങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വേനല്‍ക്കാലങ്ങളില്‍ കര്‍ഷകര്‍ക്ക് ജലസേചന പദ്ധതികള്‍ കൂടുതലായി പ്രയോചനപ്പെടുത്താം.വനം വകുപ്പിന്റെ സഹകരണത്തോടെ വിവിധ ഇട ങ്ങളില്‍ പ്രകൃതി സൗഹാര്‍ദ്ദ തടയണകള്‍ നിര്‍മ്മിക്കാന്‍ പദ്ധതികള്‍ ഒരുക്കമെന്നും നിലവിലുള്ളവ സംരക്ഷിക്കുമെന്നും
മന്ത്രി വട്ടവടയില്‍ പറഞ്ഞു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *