ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് കേരളം. കേരളം പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വര്‍ഗമാണ്. 2006ല്‍ 85 ലക്ഷം വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.68% വര്‍ദ്ധന കാണിച്ചിരുന്നു. വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്ബന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് മാഗസിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കടല്‍ത്തീരങ്ങളായ കോവളം, വര്‍ക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കല്‍, മുഴപ്പലിങ്ങാട് തുടങ്ങിയവയും അഷ്ടമുടിക്കായല്‍, കുമരകം, പാതിരാമണല്‍ തുടങ്ങിയ കായലുകളും നെയ്യാര്‍,മൂന്നാര്‍, നെല്ലിയാമ്ബതി, ദേവികുളം,പൊന്മുടി,വയനാട്,പൈതല്‍ മല, വാഗമണ്‍ തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും വന്യജീവിസംരക്ഷണ കേന്ദ്രങ്ങളായപെരിയാര്‍ കടുവ സംരക്ഷിത പ്രദേശം,ഇരവികുളം ദേശീയോദ്യാനം എന്നിവയും ഉള്‍പ്പെടുന്നു.