ഇനി കോള്‍ എടുക്കാന്‍ 25 സെക്കന്‍ഡ് സമയം മാത്രം; അതിന് മുന്‍പ് റിങ് കട്ടാകും

Share this News with your friends

എയർടെൽ, വോഡഫോൺ, ഐഡിയ എന്നിവയിൽനിന്നുള്ള ഫോൺ കോൾ ഇനി 25 സെക്കൻഡേ റിങ് ചെയ്യൂ. ആ സമയത്തിനുള്ളിൽ കോൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ കട്ട് ആകും. ഇതുവരെ 35–40 സെക്കൻഡ് ആയിരുന്നു റിങ് സമയം. റിലയൻസ് ജിയോ 20–25 സെക്കൻഡേ റിങ് സമയം നൽകുന്നുള്ളൂ എന്നും ഇത് ഇന്റർ കണക്ട് യൂസേജ് ചാർജ് (ഐയുസി) വരുമാനം ഉയർത്താനുള്ള തന്ത്രമാണെന്നും എയർടെലും വോഡഫോൺ ഐഡിയയും ആരോപിച്ചിരുന്നു. നിലവിൽ, ജിയോയ്ക്ക് ഈയിനത്തിൽ വരുമാനം മറ്റുള്ളവയെക്കാൾ കുറവാണ്. അതു മറികടക്കാൻ റിങ് സമയം കുറച്ചുവച്ച് മറ്റ് നെറ്റ്‌വർക്കുകളിൽ നിന്നുള്ള കോൾ കൂട്ടാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നാൽ 20–25 സെക്കൻഡ് മതിയെന്നും വെറുതെ ദീർഘനേരം റിങ് ചെയ്യുന്നത് മൊബൈൽ സ്പെക്ട്രത്തിന്റെ ദുരുപയോഗമാണെന്നും ജിയോ വാദിക്കുന്നു.

എന്താണ് ഐയുസി

ഒരു ടെലികോം നെറ്റ്‌വർക്കിലേക്കുള്ള കോളിന്, ആ കോൾ പുറപ്പെടുന്ന നെറ്റ്‌വർക്ക് നൽകേണ്ട ഫീസാണ് ഐയുസി. ഉദാഹരണത്തിന് എയർടെൽ വരിക്കാരൻ ജിയോ വരിക്കാരനെ വിളിച്ചാൽ എയർടെൽ ജിയോയ്ക്ക് ഈ ഫീസ് നൽകണം. ഇതിൽ റിങ് സമയം കുറയുമ്പോൾ കോൾ പെട്ടെന്നു കട്ട് ആകുകയും മിസ്ഡ് കോൾ കണ്ട് ജിയോ ഉപയോക്താവ് തിരികെ വിളിക്കുകയും ചെയ്യും. അങ്ങനെ എയർടെലിനു ഐയുസി കിട്ടും. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *