പ്ലഗും സ്വിച്ചും കൂടുതലെങ്കില്‍ നവംബര്‍ മുതല്‍ കെഎസ്ഇബി പിഴ ഈടാക്കും

Share this News with your friends

വൈദ്യുതി കണക്ഷന്‍ ലഭ്യമായ സമയത്തേക്കാള്‍ കൂടുതല്‍ പ്ലഗും സ്വിച്ചും ഉപഭോക്താക്കള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ പിഴ ഈടാക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. എല്‍ഇഡി, സിഎഫ്എല്‍ ബള്‍ബുകള്‍, ടിവി, മിക്സി, തേപ്പുപെട്ടി, ഫ്രിഡ്ജ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ഹീറ്റര്‍, വാഷിങ് മെഷീന്‍, മൈക്രോ വേവ് ഓവന്‍, എസി, പമ്പ് സെറ്റ് തുടങ്ങിയവ ഉപഭോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുകയാണെങ്കില്‍ അവയുടെ കണക്കെടുത്ത് കണക്റ്റഡ് ലോഡ് കെഎസ്ഇബിയില്‍ ഓഫീസില്‍ നല്‍കേണ്ടതാണ്.

വീടുകളിലെ മാത്രമല്ല, കച്ചവട സ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും കണക്റ്റഡ് ലോഡ് വര്‍ധിപ്പിക്കാനുളള അവസരം ഒരുക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് കണക്റ്റഡ് ലോഡ് വര്‍ധിപ്പിക്കുന്നതിനുളള അപേക്ഷകള്‍ കെഎസ്ഇബി ഓഫീസുകളില്‍ സ്വീകരിക്കുക.

അപേക്ഷാ ഫോമുകള്‍ കെഎസ്ഇബി ഓഫീസുകളില്‍ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പും നല്‍കേണ്ടതാണ്. നവംബര്‍ മുതല്‍ അനധികൃത ലോഡ് കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *