പ്രീ സ്‌ക്കൂളുകളില്‍ ഇനി പരീക്ഷ വേണ്ട; നിര്‍ദ്ദേശവുമായി എന്‍സിഇആര്‍ടി

Share this News with your friends

പ്രീ സ്‌ക്കൂളുകളില്‍ പരീക്ഷകള്‍ നടത്തരുതെന്ന നിര്‍ദ്ദേശവുമായി എന്‍സിഇആര്‍ടി .പരീക്ഷനടത്തി കുഞ്ഞുകുട്ടികളെ പഠനത്തോട് പേടി ഉണ്ടാക്കലല്ല വിദ്യാഭ്യാസ രീതിയെന്നും എഴുത്തുപരീക്ഷയോ വാചിക പരീക്ഷയോ പ്രീ ക്ലാസ്സുകളില്‍ ആവശ്യമില്ലെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കുന്നു.

കുട്ടികള്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്ന് പ്രീ സ്‌ക്കൂളുകള്‍ പരിശോധിക്കേണ്ടതില്ല. നിലവില്‍ സ്ഥിരം ഹോംവര്‍ക്കുകളും പരീക്ഷകളും നല്‍കുന്നത് അവസാനിപ്പിക്കണമെന്നും എന്‍സിഇആര്‍ടി നിര്‍ദ്ദേശിച്ചു.കുട്ടികള്‍ കളിച്ചുവളരേണ്ട പ്രായമാണ് പ്രീ സ്‌ക്കൂള്‍ കാലഘട്ടം കണ്ടുംകേട്ടുമാണ് അവര്‍ പഠനം നടത്തേണ്ടത്.

വിവിധ മാര്‍ഗ്ഗങ്ങളിലൂടെയും സമ്പ്രദായങ്ങളിലൂടെയും കുട്ടികളുടെ പുരോഗതി വിലയിരുത്തണം.അധ്യാപകര്‍ വ്യക്തിഗതമായി കുട്ടികളെ നിരീക്ഷിച്ച് ഓരോ കുട്ടികളേയും അടുത്തറിയണമെന്നും ഇതിലൂടെ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മാതാപിതാക്കളുമായി പങ്കുവയ്ക്കണമെന്നും എന്‍സിഇആര്‍ടി നിര്‍ദ്ദേശിക്കുന്നു.

കുട്ടികള്‍ സ്‌കൂളുകളില്‍ സമയം ചിലവഴിക്കുന്ന രീതി, പുറത്തെ അവരുടെ സാമൂഹ്യബന്ധം, ഉപയോഗിക്കുന്ന ഭാഷ,ആശയവിനിമയരീതികള്‍,ഒരോ കുട്ടിയുടേയും ആരോഗ്യം,പോഷകാഹാര ശീലങ്ങള്‍ എല്ലാം നീരീക്ഷിച്ചാകണം പഠനകാലം മുന്നോട്ട് പോകേണ്ടതെന്നും എന്‍സിഇആര്‍ടി നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത്തരം സമഗ്രമായ റിപ്പോര്‍ട്ടുകള്‍ മാതാപിതാക്കള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ഏല്‍പ്പിക്കണം. കൂടാതെ സ്‌ക്കൂളിലെ സൗകര്യങ്ങളും അധ്യാപകരുടെ യോഗ്യതയും വേതനവും പ്രവേശനനടപടികളും മറ്റ് ദൈനന്തിനപ്രവര്‍ത്തനങ്ങളുടെ രജിസ്റ്ററുകളും കൃത്യമായി സൂക്ഷിക്കണമെന്നും എന്‍സിഇആര്‍ടി നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു

You May Also Like

Leave a Reply

Your email address will not be published. Required fields are marked *