വട്ടവടയിൽ നവജാതശിശുവിന്റെ ദുരൂഹമരണം; മൃതദേഹം പുറത്തെടുക്കാൻ നടപടികളാരംഭിച്ചു

Share this News with your friends

മൂന്നാറിലെ വട്ടവടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികളാരംഭിച്ചു. ദേവികുളം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തുന്നത്. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ദേവികുളം എസ്.ഐ ദിലീപ്കുമാര്‍ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാതാവുമായി പിണങ്ങിതാമസിക്കുന്ന പിതാവ് തിരുമൂര്‍ത്തി മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടർന്നാണ് 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ പാല്‍തൊണ്ടയില്‍ കുരുങ്ങി കുട്ടി മരിച്ചെന്ന മൊഴിയാണ് ബന്ധുക്കള്‍ പൊലീസിന് നൽകിയിരിക്കുന്നത്. വട്ടവട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ ഡോക്ടർ പരിശോധിക്കുകയും  ചെയ്തു. എന്നാല്‍ കുട്ടിയുടെ മരണം പൊലീസിനെ അറിയിക്കാതെ മൃതദേഹം മറവുചെയ്യുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *