പൊലീസില്‍ 12,000 പേര്‍ക്ക്‌ സ്ഥാനക്കയറ്റം ; പ്രൊമോഷനുള്ള സര്‍വീസ്‌ പരിധി കുറച്ചു

Share this News with your friends

പൊലീസ്‌ ഓഫീസര്‍മാരുടെ പ്രൊമോഷനുള്ള സര്‍വീസ്‌ കാലയളവ്‌ കുറച്ചു. 12 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസറാകും. 20 വര്‍ഷമായവര്‍ക്ക്‌ എഎസ്‌ഐ ആയും 25 വര്‍ഷമായവര്‍ക്ക്‌ എസ്‌ഐ ആയും സ്ഥാനക്കയറ്റം നല്‍കും. നിലവിലിത്‌ യാഥാക്രമം 15, 22, 27 വര്‍ഷമായിരുന്നു. 12,000ത്തോളം പൊലീസുകാര്‍ക്ക്‌ ഒറ്റയടിക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. 4000 പേരെങ്കിലും ഉടന്‍ എസ്‌ഐമാരാകും. അത്രതന്നെ പേര്‍ എഎസ്‌ഐമാരുമാകും. സ്ഥാനക്കയറ്റത്തിന്റെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ പൊലീസ്‌ മേധാവിമാര്‍ക്ക്‌ ഉടന്‍ നിര്‍ദേശം ലഭിക്കും.

മറ്റ്‌ സര്‍ക്കാര്‍ സര്‍വീസുകളുമായി താരതമ്യംചെയ്യുമ്ബോള്‍ തസ്‌തിക കുറവായതിനാല്‍ പ്രൊമോഷന്‍ സാധ്യത പൊലീസില്‍ പരിമിതമായിരുന്നു. ഇതിന്‌ പരിഹാരമായാണ്‌ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഗ്രേഡ്‌ പ്രൊമോഷന്‍ നടപ്പാക്കിയത്‌. പ്രൊമോഷന്‍ കാലയളവ്‌ കുറയ്‌ക്കണമെന്ന ആവശ്യം കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നു.

കേരള പൊലീസ്‌ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും നിവേദനവും നല്‍കി. തുടര്‍ന്നാണ്‌ വിശദമായ പരിശോധന നടത്തി സര്‍വീസ്‌ കാലയളവ്‌ കുറച്ച്‌ പ്രൊമോഷന്‍ ഉത്തരവ്‌ ഇറങ്ങിയത്‌.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *