മുന്തിരിത്തോട്ടങ്ങളിൽ വിനോദസഞ്ചാരികളുടെ തിരക്ക്

Share this News with your friends

തേനി ജില്ലയിലെ കർഷകർക്ക് ഇനി മുന്തിരി പുളിക്കില്ല. വിലക്കുറവിലും പിടിച്ചുനിൽക്കാൻ ഫാം ടൂറിസം ഇവർക്ക് കരുത്ത് പകരുന്നു.കമ്പം–ചുരുളി റൂട്ടിൽ യാത്ര ചെയ്താൽ റോഡിന് ഇരുവശവും മുന്തിരിത്തോട്ടങ്ങൾ എല്ലാ തോട്ടങ്ങളിലും വിനോദസഞ്ചാരികളുടെ തിരക്ക്. വിളവെടുപ്പിന് പാകമായ മുന്തിരിക്കുലകൾക്കിടയിൽ നിന്ന് ഫോട്ടോ എടുക്കാനും മടക്കയാത്രയിൽ ആവശ്യാനുസരണം മുന്തിരി വാങ്ങാനും കഴിയും എന്നതാണ് സഞ്ചാരികളെ തോട്ടങ്ങളിലേക്ക് ആകർഷിക്കുന്നത്. കമ്മിഷൻ ഏജന്റുമാർ വഴിയാണ് കർഷകർ മുന്തിരി വിൽക്കുന്നത്. ഇവർ വിളവ് പരിശോധിച്ച് ഗുണനിലവാരം കണക്കാക്കി വില നിശ്ചയിക്കും. പലപ്പോഴും വിപണി വിലയുടെ പകുതി വില പോലും കർഷകന് ലഭിക്കാറില്ല. ഇതുമൂലം ചിലപ്പോൾ വലിയ നഷ്ടം കർഷകർക്ക് നേരിടാറുണ്ട്.ഒരു മാസം മുൻപ് 60 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വില 35ലേക്ക് താഴ്ന്നു. ചിലപ്പോൾ 15 രൂപയ്ക്ക് വരെ വിൽക്കാൻ കർഷകർ നിർബന്ധിതരാകും.

പാകമായാൽ കൂടുതൽ ദിവസം മുന്തിരി സൂക്ഷിച്ചുവയ്ക്കാൻ സംവിധാനം ഇല്ലാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് വിൽക്കും. ഫ്രീസർ ഗോഡൗൺ ഉണ്ടെങ്കിൽ കുറേക്കാലം ഇവ സൂക്ഷിക്കാൻ കഴിയും. എന്നാൽ തേനി ജില്ലയിൽ ഇതിനുള്ള സൗകര്യം ഇനിയും ലഭ്യമല്ല.മുന്തിരിത്തോട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ മുന്തിരി വിൽക്കാനുള്ള സാധ്യത കർഷകർക്ക് ലഭിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *