കാന്താരി വില കിലോയ്ക്ക് ആയിരം കടന്നു

Share this News with your friends

കാന്താരി വില കിലോയ്ക്ക് ആയിരം കടന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദ്രോഗം തടയാനും കഴിയുമെന്ന കണ്ടെത്തലാണ് വില വർധനയ്ക്ക് കാരണം ഇതോടൊപ്പം ചില ആയുർവേദ ഔഷധങ്ങൾക്ക് കാന്താരി പ്രധാന ഘടകമായി മാറിയത് ആവശ്യം വർധിപ്പിച്ചു. ജില്ലയിൽ 300 – 600 രൂപയാണ് കാന്താരിയുടെ വില. ജില്ല കടന്ന് മറ്റു സ്ഥലങ്ങളിൽ 1000 – 1200 രൂപ വരെയെത്തി. ∙

വിനോദസഞ്ചാര മേഖലയിലും ഡിമാൻഡ്

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാന്താരിക്ക് ഡിമാന്റ്. സ്വദേശികളും വിദേശി സഞ്ചാരികൾ കാന്താരി ഉപ്പിലിട്ടതും കാന്താരി അച്ചാറും സുർക്കയിലിട്ട കാന്താരിയും വാങ്ങി കൊണ്ടുപോകുന്നുണ്ട്. ആവശ്യക്കാർ ഏറുന്നുണ്ടെങ്കിലും യഥേഷ്ടം ലഭിക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

∙ രോഗബാധയും പരിചരണവും

കാന്താരിക്ക് കീടങ്ങളുടെ ആക്രമണ സാധ്യത മറ്റു ചെടികളെക്കാൾ കുറവാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നു നിറയുന്നതാണ് പ്രധാന കീടബാധ. പരിഹാരമായി വേപ്പെണ്ണ (10 ലീറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താൽ മതി. ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതിനു ചുരുണ്ട ഭാഗങ്ങൾ മുറിച്ചുമാറ്റി കഞ്ഞിവെള്ളം തളിച്ചുകൊടുത്താൽ മാറും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *