കട്ടപ്പന താലൂക്ക് ആശുുപത്രിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒ.പി കൗണ്ടര്‍ ഉദ്ഘാടനം ഒക്‌ടോബര്‍ 29ന്

Share this News with your friends

കട്ടപ്പന താലൂക്ക് ആശുുപത്രിയില്‍ എത്തുന്ന രോഗികളുടെ സൗകര്യാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്ന നവീകരിച്ച ഒ.പി  കൗണ്ടറിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 29-ന് രാവിലെ 11.30 അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിക്കുമെന്ന് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. ഒ.പി കൗണ്ടറിനോട് ചേര്‍ന്ന്  ജീവിതശൈലി രോഗ നിര്‍ണ്ണയത്തിനും ഡോക്ടറുടെയും  ഡയറ്റീഷ്യന്റെയും സേവനം ലഭിക്കുന്നതിനുവേണ്ടി  എന്‍.സി.ഡി കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്്. ആരോഗ്യ ഇന്‍ഷ്വുറന്‍സിന്റെ ആനുകൂല്യം താലൂക്ക് ആശുപത്രിയില്‍  അഡ്മിറ്റ് ആകുന്ന രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനുളള പ്രത്യേക വിഭാഗം ഇതൊടോപ്പം പ്രവര്‍ത്തനമാരംഭിക്കും. ഇതിന്് വേണ്ട സൗകര്യങ്ങള്‍ ആശുപത്രിക്ക് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് റോട്ടറി ക്ലബ് കട്ടപ്പന അപ് ടൗണ്‍ ആണ്. ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മുന്‍സിപ്പാലിറ്റി നടത്തി വരുന്ന ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്  പ്രത്യേക  സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീട്ട് എടുക്കാന്‍ വരുന്ന രോഗികള്‍ക്ക് സൗകര്യമായി ക്യൂ നില്‍ക്കുന്നതിനും ഇരിക്കുന്നതിനുളള വിശാലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആശുപത്രിയുടെ കോണ്‍ഫ്രന്‍സ് ഹാളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നതും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ എന്‍ മുഖ്യപ്രഭാഷണം നടത്തും.  യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോണി കുളം പളളി, തോമസ് മൈക്കിള്‍, ലീലാമ്മ ഗോപിനാഥ്, എമിലി ചാക്കോ, ബെന്നി കല്ലുപ്പുരയിടം, മനോജ് എം.തോമസ് മുന്‍ ചെയര്‍മാന്‍,  ഡോ സുജിത് സുകുമാരന്‍ ഡി.പി.എം, ഡോ സുരേഷ് വര്‍ഗ്ഗീസ് .എസ് നോഡല്‍ ഓഫീസര്‍ എന്‍.സി.ഡി  തോമസ് മാത്യു മനോജ് മുരളി എന്നിവര്‍ സംസാരിക്കും

You May Also Like

Leave a Reply

Your email address will not be published. Required fields are marked *