പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങൾ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക്

Share this News with your friends

പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങൾ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് . ഉൽപാദനത്തിലെ കുറവും മെച്ചപ്പെട്ട വില ലഭിക്കാത്തത് മൂലവും എസ്റ്റേറ്റുകൾ വൻ നഷ്ടത്തിലാണ്. ഈ സാഹചര്യത്തിൽ തോട്ടം നടത്തിപ്പ് ദുഷ്കരമാണെന്നു ചൂണ്ടികാട്ടി എസ്റ്റേറ്റുകളിൽ മുന്നറിയിപ്പ് നോട്ടിസ് വായിച്ചു തുടങ്ങി . പ്രവർത്തിക്കുന്ന എസ്റ്റേറ്റുകളിൽ പ്രതിമാസം 11മുതൽ 40 ലക്ഷം രൂപ വരെ കടബാധ്യത എന്ന് ഉടമകൾ പറയുന്നു. വരും ദിവസങ്ങളിൽ തൊഴിലാളികളുടെ ശമ്പളം വൈകിയേക്കും . മാസങ്ങളുടെ ശമ്പള കുടിശികയെത്തുടർന്നു തോട്ടം ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിലാണ്.

തോട്ട വ്യവസായം ആരംഭിച്ചതിനു ശേഷം ഇതുവരെ കാണാത്ത തരത്തിൽ കാലാവസ്ഥ മാറിയത് ഉൽപാദനം ഗണ്യമായി കുറച്ചു. ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടു നിൽക്കുന്ന കനത്ത മഴ, മാർച്ച് മുതൽ മേയ് വരെ ഉണ്ടായ വരൾച്ച എന്നിവ പച്ചക്കൊളുന്ത് വളർച്ചയെ പൂർണമായും ഇല്ലാതാക്കി . ഏറ്റവും കൂടുതൽ കൊളുന്ത് ലഭിക്കേണ്ട ഏപ്രിൽ, മേയ് മാസങ്ങളിൽ ആണ് . എന്നാൽ കഴിഞ്ഞ വർഷം പ്രതികൂല കാലാവസ്ഥ മൂലം നുള്ളി എടുക്കാൻ പോലും കൊളുന്ത് ലഭിച്ചില്ല.

ഉൽപാദന ചെലവിനെക്കാൾ കുറഞ്ഞ വില ചായപ്പൊടിക്കു ലഭിക്കുന്ന അവസ്ഥയിൽ ആണ് പ്രധാനമായും ഫാക്ടറികളിൽ പ്രവർത്തനം നിലച്ചത് . ഭീമമായ വൈദ്യുതി തുക ഉൾപ്പെടെ നൽകി മുന്നോട്ടു പോകാൻ കഴിയാതെ വന്നതോടെ ഒന്നിനു പിറകേ ഒന്നായി ഫാക്ടറികൾ അടഞ്ഞു . കാലപ്പഴക്കംചെന്ന ചെന്ന ഫാക്ടറികൾക്കു പകരം ആധുനിക ഫാക്ടറികൾ നിർമിക്കാൻ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ല . ഇതിനാൽ ഭൂരിപക്ഷം എസ്റ്റേറ്റുകളും പച്ച കൊളുന്ത് കിട്ടുന്ന വിലയ്ക്കു പുറത്ത് നൽകുകയാണ് ചെയ്യുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *