സംസ്ഥാനത്ത് പച്ചക്കറി വില പൊള്ളുന്നു; സവാളക്കും തക്കാളിക്കും ഇരട്ടി വില

Share this News with your friends

സംസ്ഥാനത്ത്‌ പച്ചക്കറി വില കുതിച്ചുയരുന്നു. സവാളക്കും തക്കാളിക്കും ഇരട്ടിയായി വില വർധിച്ചു. മറ്റ് പച്ചക്കറികൾക്കും വിപണിയിൽ റെക്കോർഡ് വില വർധനവാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ ആഴ്ച 40 രൂപ ഉണ്ടായിരുന്ന സവോളക്ക് ഇപ്പോൾ 80 രൂപയാണ് വില. വിപണിയിലെ ഉയർന്ന വില കാരണം പലരും സവാള വാങ്ങാതെയാണ് മടങ്ങുന്നത്. സവാളക്ക് മാത്രമല്ല, 165 രൂപ ഉണ്ടായിരുന്നു വെളുത്തുള്ളിക്ക് 25 രൂപ വർധിച്ച് 190 രൂപയിലെത്തി. തക്കാളിക്ക് 40 ൽ നിന്ന് 60 രൂപയായി. 25 രൂപ വർധിച്ച് 70 രൂപയിലെത്തി ചെറിയുള്ളിയുടെ വില. അന്യസംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി എത്താത്തതും ഇടയ്ക്കിടെ ഉണ്ടാകുന്ന കനത്ത മഴയുമാണ് വിലക്കയറ്റത്തിനു കാരണമായി കച്ചവടക്കാർ പറയുന്നത്.

തുടർച്ചയായി ഉണ്ടാകുന്ന വില വർധനവ് സാധാരണക്കാരുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ഇപ്പോള്‍ ഉണ്ടായ വിലവർധനവ് നീണ്ടുനിൽക്കുകയാണെങ്കിൽ ജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാകും

You May Also Like

Leave a Reply

Your email address will not be published. Required fields are marked *