ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നതിന് വിലക്ക്

Share this News with your friends

ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നതിന് വിലക്ക്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.സരിത ആർ എൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ജില്ലകളിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനുള്ള അധികാരം ജില്ലാ മേധാവിക്കുമാത്രമാണ്. ഇതിന് വിരുദ്ധമായി ആരോഗ്യ വകുപ്പിന്  കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് മേധാവിയുടെ അനുവാദമില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഡോ.സരിത പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിൽ 56, 58, 58 A, 62, 63 എന്നീ ചട്ടങ്ങൾ എല്ലാ ജീവനക്കാരും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇത് സംബന്ധിച്ച് സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും കർശന നിർദേശങ്ങൾ നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *