രാഷ്ട്രപതിയെ കാണാന്‍ ജില്ലയില്‍ നിന്നും 8 വിദ്യാര്‍ത്ഥികള്‍

Share this News with your friends

ജില്ലയില്‍ നിന്നും എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയാത്രക്ക് അവസരമൊരുങ്ങി. വ്യക്തിത്വ വികസന-കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പായ  ‘പാസ്സ്വേര്‍ഡ് 2019-20’ല്‍ നിന്നും  തിരഞ്ഞെടുത്ത   5 സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് നവംബര്‍ 11 മുതല്‍ 18 വരെയുള്ള എക്സ്പ്ലോറിംഗ് ഇന്ത്യ-2019 ഡല്‍ഹി യാത്രയ്ക്കായി പോകുന്നത്.

നവംബര്‍ 11 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിക്കുന്ന സംഘം രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച , പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശനം, ഡല്‍ഹിയിലെ വിവിധ യൂണിവേഴ്സിറ്റികള്‍, ദേശീയ, അന്തര്‍ ദേശീയ നിലവാരത്തിലുള്ള ഗവേഷണസ്ഥാപനങ്ങള്‍, യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ താജ്മഹല്‍, ചെങ്കോട്ട, കുത്തബ്മീനാര്‍, ഇന്ത്യാഗേറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 18 ന് സംഘം കേരളത്തില്‍ തിരിച്ചെത്തും.

സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍   ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന  ക്യാമ്പാണ് പാസ്വേഡ് 2019 . 5 ഏകദിന പരിശീലന ക്യാമ്പുകള്‍ക്ക് ശേഷം 80 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും രണ്ടാംഘട്ടമായ ദ്വിദിന ക്യാമ്പിലൂടെ 8 പേരെയും തിരഞ്ഞെടുത്തു.  മൂന്ന് ഘട്ടങ്ങളിലൂടെയായി കടന്നു പോകുന്ന ഈ ക്യാമ്പിന്റെ മൂന്നാം ഘട്ടമാണ്  ഡല്‍ഹി യാത്ര.

വാഴത്തോപ്പ്  സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ അസീന സെയ്തു മുഹമ്മദ്, മുഹമ്മദ് ഷാന്‍മോന്‍, വണ്ടിപെരിയാര്‍ ഗവ.പഞ്ചായത്ത് സ്‌കൂളിലെ സുമയ്യ ജലീല്‍, സാലിഹ ഫര്‍സാന, വണ്ടന്‍മേട് എം.ഇ.എസ് സ്‌കൂളിലെ അലീന എം.എച്ച്, എബിന്‍ സോണി,  കരിമണ്ണൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ എല്‍സാ റൂത്ത് സാബു, കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളിലെ താരാ റെജു എന്നിവരാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍.

 

 

You May Also Like

Leave a Reply

Your email address will not be published. Required fields are marked *