അഴുതയിലെ ചെക്ക് ഡാം: തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Share this News with your friends
തൊടുപുഴ: പീരുമേട് അഴുത നദിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക്ഡാം പൊളിച്ചു കളയണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ ബന്ധപ്പെട്ട കക്ഷികളെ കേട്ട ശേഷം ഉചിതമായ തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇടുക്കി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പീരുമേട് കളപ്പുരയിൽ സാന്റോ ചെറിയാന്റെയും  ഡോ. ഗിന്നസ് മാടസ്വാമിയുടെയും നേതൃത്വത്തിൽ പ്രദേശവാസികളായ 30 പേർ  സമർപ്പിച്ച പരാതിയിൽ കമ്മീഷൻ അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അഴുതനയാറിന് സമീപം താമസിക്കുന്നവർ അനുഭവിക്കുന്ന വരൾച്ചയെ പ്രതിരോധിക്കുന്നതിനാണ് ചെക്ക്  ഡാം നിർമ്മിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2018- 19ലെ കാലവർഷത്തിൽ ചെക്ക് ഡാമിൽ മണ്ണും ചെളിയും അടഞ്ഞ് സംഭരണശേഷി കുറഞ്ഞു. ഇത് വെള്ളപൊക്കത്തിന് കാരണമായി. ഇതിന് പരിഹാരം കാണുന്നതിന്  എൽ എസ് ജി ഡി സബ്ഡിവിഷൻ സബ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ തടയണയിൽ വെള്ളം നിറഞ്ഞ് സമീപത്തെ 20 വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ തടയണ നീക്കം ചെയ്യേണ്ടതാണെന്ന് കാണിച്ച് പീരുമേട് തഹസിൽദാർ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരൻ ഹാജരാക്കി. വേനൽ കാലത്ത് ചെക്ക് ഡാമിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകാറില്ലെന്ന് പരാതിക്കാർ അറിയിച്ചു. ചെക്ക് ഡാം നിർമ്മിച്ച ശേഷമാണ് ഇവിടെ വെള്ളപൊക്കം തുടങ്ങിയതെന്ന് പരാതിക്കാർ വാദിച്ചു. .

You May Also Like

Leave a Reply

Your email address will not be published. Required fields are marked *