ആറ്റിങ്ങൽ അപകടം: കൂട്ടിയിടിയില്‍ കാർ പൂർണമായും തകർന്നു

Share this News with your friends

തിരുവനന്തപുരം: ആറ്റിങ്ങലിൽ ദേശീയപാതയിൽ വാഹന അപകടത്തിൽ നാലു മരണം. കൊച്ചുവിള പെട്രോൾ പമ്പിന് സമീപം ഉച്ചയ്ക്ക് 2.30നാണ് അപകടം നടന്നത്. കണ്ടെയ്നർ ലോറിയും മാരുതി ആൾട്ടോ കാറും കൂട്ടിയിടിക്കുകയായിരുന്നു.ഹരിഹര ചൈതന്യ സ്വാമി, അനുരാജ്, രാജൻ ബാബു എന്നിവാരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *