ഫയർമാൻ, പൊലീസ് പരീക്ഷകൾ മലയാളത്തിൽ…

Share this News with your friends

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഒാഫിസർ പരീക്ഷകളുടെ ചോദ്യപേപ്പർ മലയാളത്തിൽ തയാറാക്കാൻ പിഎസ്‌സി തീരുമാനം. പ്ലസ്ടു വരെ അടിസ്ഥാന യോഗ്യത നിശ്ചയിച്ച തസ്തികകളുടെ പരീക്ഷ മലയാളത്തിൽ നടത്തുമെന്ന മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പരീക്ഷകൾക്കും മലയാളത്തിൽ ചോദ്യം തയാറാക്കുന്നത്. സിവിൽ പൊലീസ് ഒാഫിസർ പരീക്ഷ ജൂണിലോ ജൂലൈയിലോ നടത്തുമെന്നു വിജ്ഞാപനത്തിൽ പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഫയർമാൻ തസ്തികയുടെ വിജ്ഞാപനത്തിൽ പരീക്ഷാ തീയതിയുടെ കാര്യം സൂചിപ്പിച്ചിട്ടില്ല. 15–10–2019ലെ ഗസറ്റിലാണ് ഫയർമാൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അതിനാൽ സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയ്ക്കു മുൻപ് ഈ തസ്തികയുടെ പരീക്ഷ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇംഗ്ലിഷിൽ നടത്തിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ മലയാളത്തിലാകുമ്പോഴും സിലബസിൽ മാറ്റം വരാൻ സാധ്യതയില്ല. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം എന്നിവയിൽ നിന്ന് 60 ചോദ്യങ്ങളും ഗണിതം/ മാനസികശേഷി പരിശോധന, ജനറൽ ഇംഗ്ലിഷ് എന്നിവയിൽ നിന്ന് 20 വീതം ചോദ്യങ്ങളുമാകും പരീക്ഷയിൽ ഉൾപ്പെടുത്തുക.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *