പട്ടികവർഗ ഗ്രാമങ്ങളിലെ ജൈവപച്ചക്കറികൾ പ്രചരിപ്പിക്കാൻ ഇക്കോ ഷോപ്പ്….

Share this News with your friends

പട്ടികവർഗ ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കുന്ന ജൈവ വിഭവങ്ങളുടെ വിപണനത്തിനായി ട്രൈബൽ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നു. ഐക്യ മലയരയ സഭയുടെ നേതൃത്വത്തിൽ ട്രൈബൽ കർഷകരുടെ കൂട്ടായ്മയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ പ്രവർത്തിക്കുന്ന ട്രൈബൽ ജൈവകർഷക സംഘങ്ങളിൽനിന്ന് ജൈവപച്ചക്കറികൾ മറ്റുൽപ്പന്നങ്ങളും ഉപഭോക്താവിന് നേരിട്ടെത്തിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ കർഷകർക്ക് അർഹമായ വിലയും ലഭിക്കും. നാടുകാണിയിൽ സംസ്ഥാന പാതയോരത്തെ ബഹുനില മന്ദിരത്തിലാണ് ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. ആദിവാസി മേഖലയിൽനിന്ന് അന്യംനിന്ന് പോകുന്ന വിഭവങ്ങൾ വീണ്ടെടുക്കാനും ഇടനിലക്കാരുടെ ചൂഷണം തടയാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ട്രൈബൽ ഇക്കോ ഷോപ്പിെൻറയും ജൈവകർഷക സംഗമത്തിെൻറയും ഉദ്‌ഘാടനം മന്ത്രി എം.എം.മണി 29-ന് രാവിലെ 10-ന് നാടുകാണിയിലെ നിർദിഷ്ട ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസിൽ നിർവഹിക്കും. പത്രസമ്മേളനത്തിൽ ഐക്യ മല അരയ മഹാസഭ ഇടുക്കി ജില്ലാ സെക്രട്ടറി എം.കെ.സജി, ശബരീശ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി.ഹരീഷ് കുമാർ, മല അരയ വനിതാ സംഘടന പ്രസിഡന്റ് കരിഷ്മ അജേഷ് കുമാർ, യുവജന സംഘടന ഇടുക്കി ജില്ലാ സെക്രട്ടറി അജയ സിജി, ഐക്യ മല അരയ മഹാസഭ സംസ്ഥാന സമിതി അംഗം ഇ.കെ.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *