മാരുതി ആള്‍ട്ടോ കാറില്‍ നിന്ന്കഞ്ചാവ് പിടികൂടി

Share this News with your friends

ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും തോപ്രാംകുടി ഭാഗത്തു  നടത്തിയ പരിശോധനയില്‍ മാരുതി ആള്‍ട്ടോ കാറില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 11 കി.ഗ്രം 100 ഗ്രാം കഞ്ചാവ് പിടികൂടി. തോപ്രാംകുടി സ്വദേശി കരിക്കവലക്കരയില്‍ മണിമലയില്‍ വീട്ടില്‍ സുബ്ബയ്യ മകന്‍ സിന്ധി എന്നു വിളിക്കുന്ന രാജന്‍ (62 വയസ്സ്), പ്രകാശ് മാടപ്ര കരയില്‍ ഐമുറിയില്‍ വീട്ടില്‍ മോഹനന്‍ മകന്‍ രാഗേഷ് (33വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് .

രാജന്‍ മുമ്പ് അര കിലോ ഹാഷിഷ് കടത്തിയതിന് എക്‌സൈസ് കേസില്‍ പ്രതിയാണ്. കമ്പത്തു നിന്നും തലച്ചുമടായി തമിഴ് തൊഴിലാളികള്‍ വഴി കരുണാപുരം ഭാഗത്തു കൂടി കൊണ്ടു വന്നതാണെന്ന് പ്രതികള്‍ പറഞ്ഞു. ഒന്നാം പ്രതി രാജന്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് .രണ്ടാം പ്രതി രാഗേഷ് മുക്കു പണ്ടം പണയം വച്ചതിന്  പോലീസ് കേസില്‍പ്പെട്ടയാളാണ്.

 

ആന്ധ്രയില്‍ കഞ്ചാവ് കൃഷി നടത്തുന്നവരുമായി   രാജന് ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി.എന്‍.സുധീറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ സുനില്‍ ആന്റോ , പ്രിവന്റീവ് ആഫീസര്‍മാരായ സജിമോന്‍ കെ.ഡി, സുനില്‍കുമാര്‍ പി.ആര്‍, വിശ്വനാഥന്‍ .വി, സിജു  പി.റ്റി, വിനോദ് റ്റി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത് എന്‍, ജലീല്‍ പി.എം, സിജുമോന്‍ കെ.എന്‍, അനൂപ് തോമസ്,  ഡ്രൈവര്‍ അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *