സിവില്‍ സര്‍വീസ് അപേക്ഷ പിന്‍വലിക്കാനുള്ള അവസരം നല്‍കി യു.പി.എസ്.സി

Share this News with your friends

ഉദ്യോഗാർഥികൾക്ക് ആദ്യമായി സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള അപേക്ഷ പിൻവലിക്കാനുള്ള അവസരം നൽകി യു.പി.എസ്.സി. എന്തെങ്കിലും കാരണത്താൽ പരീക്ഷ എഴുതേണ്ടെന്നു വെക്കുന്നവർക്ക് ഓൺലൈനായിത്തന്നെ അപേക്ഷ പിൻവലിക്കാനുള്ള അവസരം നൽകുന്നതിലൂടെ നടത്തിപ്പിനുള്ള ചെലവ് കുറയ്ക്കുകയെന്നതാണ് യു.പി.എസ്.സിയുടെ പ്രാഥമിക ഉദ്ദേശ്യം.

10 ലക്ഷത്തിലേറെപ്പേർ അപേക്ഷിക്കുന്ന സിവിൽ സർവീസ് പരീക്ഷ എഴുതാനെത്തുന്നത് ഇതിൽ പകുതിയോളം ഉദ്യോഗാർഥികൾ മാത്രമാണ്. ഇത് യു.പി.എസ്.സിക്ക് വൻതോതിൽ പാഴ്ച്ചെലവ് സൃഷ്ടിക്കുകയും ചെയ്യുന്നു. നന്നായി തയ്യാറെടുപ്പു നടത്താത്തവർക്ക് അപേക്ഷ പിൻവലിക്കാൻ അവസരം നൽകുമ്പേൾ ശേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷാ കേന്ദ്രങ്ങളൊരുക്കാൻ കഴിയുമെന്നും കമ്മീഷൻ കണക്കുകൂട്ടുന്നു.

രജിസ്ട്രേഷനുള്ള അവസാന തീയതി മാർച്ച് മൂന്നാണ്. മാർച്ച് 12 മുതൽ 18ന് വൈകിട്ട് ആറ് വരെ അപേക്ഷ പിൻവലിക്കാനുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭ്യമായിരിക്കുമെന്ന് യു.പി.എസ്.സി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം അപേക്ഷ പിൻവലിച്ചാലും ഉദ്യോഗാർഥികൾക്ക് ഫീസ് തിരികെ നൽകില്ല. മേയ് 31നാണ് പ്രിലിനമിനറി പരീക്ഷ.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *