പാൽ വില തൽക്കാലം കൂട്ടേണ്ടെന്ന് മിൽമ…

Share this News with your friends

പാലിന്റെ വില തൽക്കാലം കൂട്ടേണ്ടെന്ന് മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. അടുത്ത കാലത്തു വില വർധിപ്പിച്ച സാഹചര്യത്തിൽ വീണ്ടും വർധന വേണ്ടെന്നു ധാരണയായി. ഇതേസമയം, കനത്ത ചൂടു കൊണ്ടു കർഷകർക്കുണ്ടായ ഉൽപാദനക്കുറവും നഷ്ടവും നികത്താൻ ലീറ്ററിനു 3 രൂപ ഇൻസന്റീവ് നൽകണമെന്നു സർക്കാരിനോട് അഭ്യർഥിക്കും. വരുന്ന ആഴ്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് മിൽമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. പാൽ വില 6 രൂപ വരെ വർധിപ്പിക്കണമെന്നു മേഖലാ യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. കാലിത്തീറ്റ വില വർധന, വേനൽക്കാലമായതിനാൽ ഉൽപാദനത്തിലുണ്ടായ കുറവ് എന്നിവ കണക്കിലെടുത്താണ് വർധന ശുപാർശ ചെയ്തത്. പാൽ ക്ഷാമം നേരിടാൻ മഹാരാഷ്ട്രയിൽ നിന്ന് വരുംദിവസങ്ങളിൽ പാൽ ഇറക്കുമതി ചെയ്യും.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *