കൊറോണ- ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3 പേര്‍- കളക്ടർ എച്ച്.ദിനേശൻ

Share this News with your friends

ഇടുക്കി ജില്ലയിൽ മൂന്നു പേരാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത് എന്ന് കളക്ടർ എച്ച്.ദിനേശൻ അറിയിച്ചു. ഒരാളെ ഇടുക്കി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് നിരീക്ഷിച്ച് വരുന്നതായും കളക്ടർ അറിയിച്ചു.
സമീപ ജില്ലയായ പത്തനംതിട്ടയിൽ കൊറോണിയ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടുക്കി കളക്ട്രേറ്റിലും പ്രത്യേക യോഗം ചേർന്നു. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.പി. അഡ്‌വേ.ഡിൻ കുര്യാക്കോസ് ,ഡി.എം.ഒ. ഡോ. എൻ. പി. പ്രീയ  പോലീസ് സൂപ്രണ്ട് പി.കെ.മധു മറ്റ് വിവിധ ഇദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തേക്കടി, വാഗമൺ മൂന്നാർ  മേഖലകളിലാണ് മൂന്നു കേസുകൾ ലുള്ളത് എന്നും ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാറിൽ ഉന്നതതല യോഗം ചേർന്നതായും, നാളെ കുമളിയിലും, മറ്റന്നാൾ വാഗമണ്ണിലും യോഗം നടക്കുമെന്നും കളക്ടർ എച്ച്.ദിനേശൻ പറഞ്ഞു  (ബൈറ്റ് ) ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും എന്നാൽ വിനോദ സഞ്ചാരികളെ താൽക്കാലികമായി നീ യന്ത്രിക്കുമെന്നും കളക്ടർ അറിയിച്ചു

You May Also Like

Leave a Reply

Your email address will not be published. Required fields are marked *