കൊറോണ പ്രതിരോധം: ഫോണിൽ കേൾക്കുന്നത് രാജ്യംകണ്ട ഏറ്റവും വലിയ പ്രചാരണം

Share this News with your friends

ടെലികോം കമ്പനികൾവഴി വാർത്താവിനിമയ സംബന്ധിയല്ലാത്ത ഒരു വിഷയത്തിൽ ഇത്രയും പ്രചാരണം നടക്കുന്നത് രാജ്യചരിത്രത്തിൽ ഇതാദ്യം. കൊറോണ രോഗബാധയ്ക്കെതിരേ ഇപ്പോൾ പ്രീ കോൾ ആയും കോളർ ട്യൂണായും നടക്കുന്നത് രാജ്യംകണ്ട ഏറ്റവും വലിയ ടെലികോം പ്രചാരണമാണ്. എല്ലാവരിലേക്കും പെട്ടെന്ന് സന്ദേശമെത്തിക്കുകയെന്ന നിലയിലാണ് മൊബൈൽ കമ്പനികൾക്ക് ഈ നിർദേശം നൽകിയത്.

നിർദേശം ബി.എസ്.എൻ.എൽ. പൂർണമായി നടപ്പാക്കി. ചില സ്വകാര്യ കമ്പനികൾ കാര്യമായി സഹകരിച്ചില്ല. നെറ്റ് വർക്ക് ഓവർലോഡ് ആവുമെന്നു പറഞ്ഞാണ് ചില കമ്പനികൾ സഹകരിക്കാത്തതെന്നാണ് ആക്ഷേപം.

സന്ദേശം പ്രചരിപ്പിക്കാൻ രണ്ടു മാർഗങ്ങളാണ് ബി.എസ്.എൻ.എൽ. അവലംബിക്കുന്നത്. കോൾ സ്വീകരിക്കുന്നയാളുടെ ഫോണിൽ ബെൽ അടിക്കുംമുമ്പ് സന്ദേശം പറയുന്ന രീതിയായ പ്രീകോൾ സെറ്റിങ് ആണ് ആദ്യത്തേത്. പരമാവധി ഈരീതിയിൽ നൽകാനാണു ശ്രമിക്കുന്നത്. മെയിൻ സ്വിച്ചിങ് സെന്റർ വഴിയാണ് ഇതു സാധ്യമാക്കുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ നെറ്റ് വർക്കിൽ ലോഡ് കൂടുമ്പോൾ ഓട്ടോമാറ്റിക്കായി റിങ് ബാക്ക് സർവറിലേക്ക് ചില നമ്പറുകൾ മാറും. ഇങ്ങനെ വരുമ്പോഴാണ് സന്ദേശം കോളർട്യൂണായി മാറുന്നത്. ഇതാണ് രണ്ടാം രീതി.

38 സെക്കൻഡിൽ ശ്രീപ്രിയ

ബി.എസ്.എൻ.എൽ. കേരള സർക്കിളുമായി സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് രാജ്യമെങ്ങും ഇംഗ്ലീഷിൽ പ്രചരിപ്പിച്ച സന്ദേശത്തിന്റെ മലയാള പരിഭാഷയ്ക്ക് സാധ്യത തെളിഞ്ഞത്. ബി.എസ്.എൻ.എലിന്റെ മലയാളം അനൗൺസ്‌മെൻറുകളിലൂടെ ശ്രദ്ധേയയായ എറണാകുളം ഗാന്ധിനഗറിലെ ടെലികോം സ്റ്റോർ ഡിപ്പോ ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ ശ്രീപ്രിയയാണ് ദൗത്യം എറ്റെടുത്തത്. ‘പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്തസമ്പർക്കം ഒഴിവാക്കുക, ഒരു മീറ്റർ അകലം പാലിക്കുക…’ തുടങ്ങിയ 38 സെക്കൻഡുള്ള സന്ദേശം തിങ്കളാഴ്ചയാണ് റെക്കോഡ്‌ ചെയ്തത്

You May Also Like

Leave a Reply

Your email address will not be published. Required fields are marked *