ഉപയോഗിക്കാത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ അസാധുവാകാൻ ഇനി 2 ദിവസം

Share this News with your friends

ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകളടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ അസാധുവാകാൻ ഇനി 2 ദിവസം മാത്രം ബാക്കി. മാർച്ച് 16ന് മുമ്പ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഒരു തവണ പോലും ഉപയോഗിച്ചില്ലെങ്കിൽ കാർഡുകളുടെ ഈ സേവനം അസാധുവാകും.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഉപയോഗിക്കാത്ത കാർഡുകളുടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ അസാധുവാക്കാൻ നിർദേശിച്ചുകൊണ്ട് റിസർവ് ബാങ്ക് ജനുവരി 15ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. മാർച്ച് 16ന് മുമ്പ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചില്ലെങ്കിൽ സേവനം അസാധുവാകും. കാർഡ് ഉടമയ്ക്ക് പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ട്രാൻസാകഷ്‌നുകൾ കടുതൽ ഉപഭോക്തൃ സൗഹൃദമാകാനും സുരക്ഷ ഉറപ്പുവരുത്തുവാനുമാണ് പുതിയ നടപടി.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *