കുടുംബ വഴക്കിനെ തുടർന്ന് സഹോദരനെ കുത്തിക്കൊന്ന പ്രതി സ്വമേധയ കീഴടങ്ങി

Share this News with your friends

ഇടുക്കി വണ്ടിപ്പെരിയാറിൽ സഹോദരനെ കുത്തിക്കൊന്ന കേസിൽ പ്രതി സ്വമേധയ കീഴടങ്ങി. മ്ലാമല സ്വദേശി ബിബിൻ സെബാസ്റ്റ്യനാണ് കീഴടങ്ങിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം ഉണ്ടായ കുടുംബ വഴക്കിലാണ് ബിബിൻ സഹോദരനായ സുബിനെ കുത്തിയത്.

. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കൂടിയാണ് കേസിന് ആസ്പദമായ സംഭവം. കുത്തേറ്റ സുബിനെ വീട്ടുകാരും, ചില സുഹൃത്തുക്കളും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ ബുധനാഴ്ച ഉച്ചയോടെ സുബിൻ സെബാസ്റ്റ്യൻ മരിച്ചു. പീരുമേട്, വണ്ടിപ്പെരിയാർ, കുമളി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുബിൻ. ചൊവ്വാഴ്ച്ച വീട്ടിൽ മാതാപിതാക്കളുമായി സുബിൻ വഴക്കുണ്ടാക്കി. സഹോദരൻ ബിബിൻ പ്രശ്നത്തിൽ ഇടപെടുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. വണ്ടിപെരിയാർ സി ഐ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് പ്രതിയായ ബിബിൻ വണ്ടിപ്പെരിയാർ സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതിയെ മ്ലാമലയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *