ടീ കൗണ്ടിയിൽരണ്ടുപേരുടെ ഫലം നെഗറ്റീവ്

Share this News with your friends

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടതിനേ തുടർന്ന് ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവരുടേയും ആരോഗ്യനില തൃപ്തികരം. ആർക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നിരീക്ഷണത്തിലുള്ള രണ്ട് പേർക്ക് കൊറോണ ബാധയില്ലെന്ന് സ്രവ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നാലുപേരുടെകൂടി പരിശോധനാഫലം വരാനുണ്ട്. മൂന്നാറിൽ ബ്രിട്ടീഷ് പൗരനൊപ്പമുണ്ടായിരുന്ന അഞ്ചുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിലുള്ള വിശദമായ പരിശോധനകൾ വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *