കോവിഡ് 19 ജാഗ്രത ക്യാമ്പയിന് തുടക്കമായി

Share this News with your friends

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും തൊടുപുഴ സോക്കര്‍ സ്‌കൂളിന്റെയും മുതലക്കോടം ജയ്ഹിന്ദ് ലൈബ്രററിയുടെയും സഹകരണത്തോടെ  കോവിഡ്-19 യുവജന ജാഗ്രതാ കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജാഗ്രതാ കാമ്പയിന്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിസിലി     ജോസ് നിര്‍വ്വഹിച്ചു.  എന്‍.വൈ.കെ ജില്ലാ യൂത്ത്  കോ-ഓഡിനേറ്റര്‍ കെ.ഹരിലാല്‍, എന്‍.രവീന്ദ്രന്‍ , പി.എ.സലിംകുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.വൈ.കെ വോളന്‍ഡിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍    തുടങ്ങിയവര്‍   ബോധവത്കരണ ക്യാമ്പയിനില്‍ പങ്കെടുത്തു. കാമ്പയിനിന്റെ ഭാഗമായി ലഘു ലേഖകള്‍, മാസ്‌കുകള്‍ എന്നിവ വിതരണം ചെയ്തു.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *