മദ്യം നല്‍കി മയക്കി, കഴുത്ത് ഞെരിച്ച് കൊന്നു; സഹോദരന്‍ അറസ്റ്റിൽ

Share this News with your friends

സ്വത്ത് തര്‍ക്കത്തെ തുടർന്ന് അണക്കര സ്വദേശി ഐപ്പിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. മദ്യം നല്‍കി മയക്കി കിടത്തിയാണ് ഐപ്പിനെ കഴുത്ത് ഞെരിച്ച് കൊന്നത്. ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് .മകനുമായുള്ള കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് സി.വി തോമസ് മത്തന്‍ സഹോദരന്‍ ഐപ്പിനേയും മാതാവിനേയും കാണുവാന്‍ പുറ്റടിയിലെ ഐപ്പിന്റെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച എത്തുകയായിരുന്നു. മകനുമായുള്ള കുടുംബകലഹത്തിനെ തുടര്‍ന്ന് മാതാവിനോട് സ്വത്തിന്റെ വീതം ചോദിച്ച് വാങ്ങി പുറ്റടിയില്‍ താമസിക്കുവാനായിരുന്നു തോമസിന്റെ പദ്ധതി. ഇതിന്‍ പ്രകാരം എത്തിയ തോമസിന് വീതം നല്‍കുകയില്ലെന്നും ഇവരോടെത്ത് വീട്ടില്‍ താമസിക്കുന്നതിന് കുഴപ്പിമില്ലെന്ന് മാതാവും സഹോദരനും പറഞ്ഞതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.

താന്‍ മാതാവിന് നല്‍കിയ ആയിരം രൂപകൊണ്ട് സഹോദരന്‍ ഐപ് മദ്യം വാങ്ങിയത് തോമസിന് ഇഷ്ടക്കേട് ഉണ്ടാക്കിയതും കൊലപാതകത്തിലേയ്ക്ക് നയിച്ചു. ഈ കാശുകൊണ്ട്് വാങ്ങിയ മദ്യം വെള്ളിയാഴ്ച ഇരുവരും ചേര്‍ന്ന് കുറച്ച് കഴിച്ചിരുന്നു. ശനിയാഴ്ച വെളുപ്പിനെ മൂന്നരയോടെ തോമസ് ഉറക്കം ഉണര്‍ന്നു. തുടര്‍ന്ന് സഹോദരനെ വിളിച്ച് ഉണര്‍ത്തിയ ശേഷം ബാക്കിയുള്ള മദ്യം ഒന്നിച്ചിരുന്ന് കുടിച്ചു. കൂടുതല്‍ മദ്യം കഴിച്ചതോടെ ഐപ്പ് മയക്കത്തിലേയ്ക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് സഹോദരനെ കഴുത്ത് ഞെരിച്ച് തോമസ് കൊന്നു. അന്ന് രാവിലെ തന്നെ തോമസ് മറ്റൊരു സഹോദരനെ കാണുവാന്‍ ചെല്ലാര്‍കോവില്‍ പോവുകയും ചെയ്തു.

സ്ഥിരം മദ്യപാനിയാണ് കൊല്ലപ്പെട്ട ഐപ്പ്. നേരം പുലര്‍ന്നിട്ടും ഉണരാത്തത് മദ്യലഹരിയിലായത് കൊണ്ടാകാമെന്ന് കരുതിയ മാതാവ് പിറ്റേന്ന് ഞായറാഴ്ചയാണ് മകന്‍ മരിച്ച് കിടക്കുന്നതായി അറിയുന്നത്. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് ഐപ്പിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പി.കെ മധു, കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *