മൂന്നാറിൽ ഉണ്ണാതെ ഉറങ്ങാതെ പൊലീസ് സേനാംഗങ്ങൾ

Share this News with your friends

മൂന്നാറില്‍ താമസിച്ച ബ്രിട്ടീഷ് പൗരനായിരുന്നു ജില്ലയിൽ ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് ശേഷം ഏറ്റവുമധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും മൂന്നാറിലാണ്. കെ. ഡി. എച്ച്, മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി വില്ലേജുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്നിരിക്കുകയാണ് ഇവർ. പലപ്പോഴും സമയത്ത് ഭക്ഷണം കഴിക്കാൻ പോലും കഴിയാറില്ല. വിവിധയിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ശന പരിശോധനയിലൂടെ ഒരാള്‍ പോലും അനാവശ്യമായി മൂന്നാറിലേയ്ക്ക് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയുമാണ്. എത്തുന്നവരെയാകട്ടെ ബോധവല്‍ക്കരണം നടത്തി മടക്കിവിടുകയും ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരും ഇവർക്കൊപ്പം തന്നെയുണ്ട്.

You May Also Like

Leave a Reply

Your email address will not be published. Required fields are marked *